തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചശേഷം അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡിപിഐ സജീവമായി രംഗത്ത്. കേരളത്തില്‍ എസ് ഡിപിഐ വിവിധ രാഷ്ട്രീയവിഷയങ്ങളിലുള്ള ഇടപെടല്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ആ നിരോധനം എസ്ഡിപിഐയ്ക്ക് ബാധകമല്ല.
കേരളത്തിന്റെ മുഖ്യരാഷ്ട്രീയ ധാരയില്‍ കൂടുതല്‍ ഇടം തേടിയുള്ള നീക്കത്തിലാണ് എസ് ഡി പിഐ. വിലക്കയറ്റം, മയക്കമരുന്ന് ദുരുപയോഗം, വിഴിഞ്ഞം സമരത്തില്‍ കതോലിക്ക മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഡ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സജീവസമരത്തിലാണ് എസ് ഡിപിഐ.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എസ് ഡിപിഐ സജീവമാണ്. എറണാകുളത്തെ പട്ടിമറ്റം ഡിവിഷനിലെ വടവുകോഡ് ബ്ലോക്ക് പഞ്ചായത്തില്‍ എസ്ഡിപിഐ വോട്ട് വിഹിതം കൂട്ടിയിട്ടുണ്ട്. 2020ല്‍ 370 വോട്ടുകള്‍ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 479 വോട്ടുകള്‍ കിട്ടി. കിറ്റെക്സിന്റെ ട്വന്റിട്വന്റിയും സിപിഎമ്മും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്ത്തിയിട്ടുകൂടിയാണ് എസ് ഡിപി ഐയുടെ ഈ മുന്നേറ്റം.
എന്‍ഐഎ-ഇഡി റെയ്ഡുകള്‍ക്കെതിരെ സെപ്തംബര്‍ 23ന് നടത്തിയ സമരത്തില്‍ അക്രമം നടന്ന സ്ഥലമാണ് പട്ടിമറ്റം ഡിവിഷന്. സംസ്ഥാനം ഒട്ടാകെ അന്നത്തെ അക്രമത്തിന്റെ പേരില്‍ 2600 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് എസ് ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറയുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരെ എസ് ഡിപിഐയില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നിരോധനം തങ്ങളെ ബാധിച്ചിട്ടില്ലെന്നും അഷ്റഫ് മൗലവി പറയുന്നു. എസ് ഡിപി ഐയോട് സമുദായംഗങ്ങള്‍ക്ക് സഹതാപം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
നവമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തോടനുബന്ധിച്ച് എസ് ഡിപിഐ ഫെഡറലിസത്തെക്കുറിച്ചും ഭാഷാവൈവിധ്യത്തെക്കുറിച്ച് കോട്ടയത്ത് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. എസ് സി എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസത്തിനെതിരെ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പാലക്കാട് ശ്രീനിവാസന്റെ കൊലപാതവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന സമിതി അംഗമായ അമീര്‍ അലിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയും എസ് ഡിപി ഐ കേരളമൊട്ടാകെ പ്രതിഷേധ സമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: