കൊച്ചി: നിയമസഭയില്‍ അവതരിപ്പിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മതപരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി – പട്ടികവര്‍ഗ ജന വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് നിവേദനം നല്കി.
ഹൈന്ദവ വിശ്വാസങ്ങളേയും ആയുര്‍വേദത്തിനെയും തകര്‍ക്കുന്ന രീതിയില്‍ പഞ്ചഗവ്യം ഉള്‍പ്പടെയുള്ള ഗോ അധിഷ്ഠിത ഉല്‍പ്പനങ്ങളെ അനാവശ്യ ഉല്‍പ്പന്നങ്ങളായി വ്യാഖ്യാനിച്ചുകൊണ്ടു തയ്യാറാക്കിയ പൊതുജനാരോഗ്യ ബില്‍ പിന്‍വലിക്കണമെന്നും ഹിന്ദുമത വിശ്വാസികളായ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമായി സംവരണം തുടരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാന്‍ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണയും വിശ്വഹിന്ദു പരിഷത്ത് വാഗ്ദാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍, സംഘടനാ സെക്രട്ടറി കെ.ഗിരീഷ് കുമാര്‍, സംസ്ഥാന ഗവേര്‍ണിങ് കൗണ്‍സില്‍ അംഗങ്ങളായ കെ.എന്‍. സതീഷ്, ഗിരീഷ് രാജന് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: