ന്യൂദല്‍ഹി : കലാമണ്ഡലം ചാന്‍സിലര്‍ സ്ഥാനത്തു നിന്നും നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരിന് എന്തും ചെയ്യാന്‍ സ്വാതന്ത്യം ഉണ്ടെന്നും അദ്ദേഹം ദല്‍ഹിയില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കല്‍പ്പിത സര്‍വ്വകലശാലകള്‍ക്ക് സ്വയംഭരണാധികാരം ഉപയോഗിച്ചാണ് കലാമണ്ഡലം ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റിയത്. എന്നാല്‍ സര്‍ക്കാരിന് എന്തും ചെയ്യാന്‍ സ്വാതന്ത്യം ഉണ്ടെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമപരം ആണോയെന്ന കാര്യത്തില്‍ പ്രതികരിക്കാനില്ല. മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും മാറ്റി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തന്നെയാണെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ടശേഷം തീരുമാനം കൈക്കൊള്ളും. വിഷയത്തില്‍ നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സ് വിശദമായി പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സര്‍വ്വകലാശാല വൈസ്ചാന്സിലര് സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ നിയമനം നടത്തിയതോടെയാണ് ഇത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം വിളിക്കും മുമ്പ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: