കോഴിക്കോട്: ആര്‍ബിഐ നിയന്ത്രണമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയവരുടെ കോടികള്‍ തിരിച്ചുകിട്ടാതെപോയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് മറാത്തെ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളില്‍ അല്ലാത്ത് സഹകരണ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവരുടെ 65,000 കോടി രൂപയാണ് ഇത്തരത്തില്‍ തിരിച്ചുനല്കാത്തതതെന്ന് സതീഷ് മറാത്തെ വ്യക്തമാക്കി.
അഞ്ചുദിവസം മുമ്പ്, ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണ്. റിസര്‍വ് ബാങ്ക് നിയന്ത്രണമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നാണ് നിക്ഷേപം തിരിച്ചുനല്‍കാത്തത്. അതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേലുള്ള റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയുടെ നേതൃത്വത്തില്‍ ബാങ്കിങ്, വ്യവസായ, വാണിജ്യ രംഗത്തുള്ളവരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സതീഷ് മറാത്തെ.
സ്വകാര്യ പണിമിടപാട് സ്ഥാപനങ്ങള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അധികാരമില്ല. കാരണം, ബാങ്ക് എന്ന പേരുകൊണ്ട് തെറ്റിദ്ധരിച്ച് നിക്ഷേപകര്‍ വഞ്ചിക്കപ്പെടുന്നുണ്ട്. അതു തടയാനാണ് ഈ തീരുമാനം. സഹകരണ ബാങ്കുകളിലും മറ്റും നിക്ഷേപം നടത്തുന്നവര്‍ ആ ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസിലാക്കി ബാങ്കിന്റെ വിശ്വാസ്യതയും ഭാവിയും ഉറപ്പാക്കണം. രാജ്യത്തെ 300 അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐ സി റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സി, ഡി റേറ്റിങ്ങുള്ള ബാങ്കുകളില്‍ നിക്ഷേപിക്കരുത്, മറാത്തെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: