മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വധിച്ച അഫ്‌സൽ ഖാന്റെ ഖബറിന് ചുറ്റുമുള്ള സർക്കാർ ഭൂമി കയ്യേറാനുള്ള ശ്രമം മഹാരാഷ്‌ട്ര സര്‍ക്കാര്‍ തകര്‍ത്തു. സർക്കാർ ഭൂമി കയ്യേറി പണിത ഖബര്‍ സ്ഥാനുകള്‍ ഉള്‍പ്പെടെയുള്ള നിർമ്മിതികൾ സത്താര ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി.
വനം- റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കയ്യേറാൻ ശ്രമം നടത്തിയത്. ഇവിടെ ഖബർസ്ഥാനുകളും, കുടിലുകളും ഉൾപ്പെടെയായിരുന്നു നിർമ്മിച്ചിരുന്നത്. തുടര്‍ന്ന് പരാതിയുമായി ജില്ലാ ഭരണകൂടത്തെ ഹിന്ദു സംഘടനകള്‍ സമീപിക്കുകയായിരുന്നു. ഇതിലാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. വൻ പോലീസ് സന്നാഹത്തോടെയായിരുന്നു അധികൃതർ പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്. അനധികൃത കയ്യേറ്റങ്ങളെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയതായി സത്താര കളക്ടര്‍ രുചേഷ് ജയവംശി പറഞ്ഞു.
ബിജാപൂരിൽ ആദിൽ ഷാഹിയുടെ സേനാപതിയായിരുന്നു അഫ്‌സൽ ഖാൻ. നവംബർ 10 നായിരുന്നു അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ചത്. അതേദിവസം തന്നെയാണ് ഭരണകൂടം ഭൂമി കയ്യേറി പണിത നിർമ്മിതികൾ പൊളിച്ച് മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ച ദിനം ശിവപ്രതാപ് ദിനം എന്നാണ് അറിയപ്പെടുന്നത്.
അഫ്സല്‍ ഖാന്‍ എന്ന ക്രൂരനായ ഏകാധിപതി
ഭാരതീയ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ് ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക, അവിടുത്തെ അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുക്കുക, പൂജാരിമാരെയും മറ്റും ആട്ടിയോടിക്കുക അല്ലെങ്കില്‍ ക്രൂരമായി കൊല ചെയ്യുക- ഇതെല്ലാം അഫ്സല്‍ ഖാന്റെ രീതികളായിരുന്നു. 1659ല്‍ ബിജാപൂരില്‍ നിന്നും വിതോബ ക്ഷേത്രം കൊള്ളയടിച്ചായിരുന്നു അഫ്സല്‍ ഖാന്റെ പടയോട്ടം ആരംഭിച്ചത്. ശിവജി കുടുംബത്തിന്റെ കുലദേവതയായ ഭവാനിയുടെ ഇരിപ്പിടമായ തുല്‍ജാപൂരിലേക്കും അഫ്സല്‍ ഖാന്‍ മാര്‍ച്ച് ചെയ്തിരുന്നു. ഭാവനിയുടെ വിഗ്രഹം തകര്‍ക്കാനും ഭസ്മമാക്കാനും അഫ്സല്‍ ഖാന്‍ ഉത്തരവിട്ടിരുന്നു. ജെജുരിയിലെ ക്ഷേത്രവും നശിപ്പിച്ചു. ഇതിനിടെ ശിവജിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതുവഴി ശിവജിയെ വിളിച്ചുവരുത്തി ചതിച്ചുകൊല്ലാനായിരുന്നു അഫ്സല്‍ ഖാന്റെ ഗൂഢപദ്ധതി. ഒടുവില്‍ അഫ്സല്‍ഖാന്റെ ചതിയെ തിരിച്ചറിഞ്ഞ ശിവജി മറുതന്ത്രം പയറ്റി ആ ക്രൂരനായ ഏകാധിപതിയെ വധിക്കുന്നു. ഇത് സിനിമയില്‍കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയുടെ വ്യാജ ആരാധകരായി വിലസുന്ന എന്‍സിപിയുടെ മുഖം മൂടി വലിച്ചു കീറുന്നതാണ് ഈ രംഗം. ചരിത്രത്തിലെ ക്രൂരനായ ഏകാധിപതിയായ അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ ജീവിതത്തിലെ പ്രധാന അധ്യായമാണ്. ഛത്രപതി ശിവജിയുടെ ധീരതയും ദൈവാനുഗ്രഹവും രാഷ്‌ട്ര തന്ത്രജ്ഞതയും വിളിച്ചോതുന്ന അധ്യായമാണ് അഫ്സന്‍ ഖാനുമായുള്ള ഏറ്റുമുട്ടലും അതിലെ വിജയവും.
പ്രതാപ്ഗഢ് കോട്ടയിൽവെച്ചാണ് അഫ്‌സൽ ഖാനെ ശിവാജി മഹാരാജ് വധിച്ചത്. പിന്നീട് അഫ്‌സൽ ഖാന്റെ സ്മരണയ്‌ക്കായി ഖബറിടം നിർമ്മിക്കുകയായിരുന്നു…….
പ്രതികരിക്കാൻ ഇവിടെ എഴുതുക: