തിരുവനന്തപുരം: സംസ്ഥാനത്തെ 14 സര്‍വ്വകലാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവന്. യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നേടിയ വിസിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചതോടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കൂ.
സര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയയ്ക്കുന്നത്. മന്ത്രിമാരുടെ ഒപ്പ് ശേഖരിക്കാനുള്ള താമസമാണ് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് നല്കാന് വൈകിയതിന് പിന്നിലെന്നാണ് സര്‍ക്കാര്‍ നല്കിയ മറുപടി. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും നിയമസഭ വിളിച്ചുചേര്‍ത്ത് ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് നിയമവകുപ്പും അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സില്‍ ഇനി തീരുമാനം കൈക്കൊള്ളേണ്ടത് ഗവര്‍ണറാണ്. ഓര്‍ഡിനന്‍സ് രാജ്ഭവന് ലഭിച്ച സാഹര്യത്തില്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു പ്രതികരിച്ചു. ജനാധിപത്യപരമായി അതല്ലേ ശരി. നടപടികള്‍ അതിന്റെ വഴിക്ക് നീങ്ങട്ടേയെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ നിലവില്‍ തലസ്ഥാനത്തില്ല. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അദ്ദേഹം തിരുവല്ലയിലാണ്. അവിടെ നിന്നും നെടുമ്പാശേരി വഴി അദ്ദേഹം ദല്‍ഹിയിലേക്ക് പോകും. ഈ മാസം 20ന് മാത്രമേ ഗവര്‍ണര്‍ ഇനി സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: