തൃശ്ശൂര്‍: കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി പിണറായി സര്‍ക്കാര്‍. കലാമണ്ഡലം കല്‍പ്പിക സര്‍വ്വകലാശാലയുടെ റൂള്‍സ് & റെഗുലേഷന് പ്രകാരം ചാന്‍സലറെ നിയമിക്കാന്‍ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരിക വകുപ്പ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
2015 ലെ സര്‍ക്കാര്‍ ഉത്തരവ് GO (MS) 39/2015/CAD 12.11.2015 പ്രകാരം ആണ് കലാമണ്ഡലം സര്‍വ്വകലാശാലയുടെ ചാന്‍സിലറായി ഗവര്‍ണര്‍ പദവിയില്‍ തുടരുന്ന വ്യക്തി ആയിരിക്കും ചാന്‍സലര്‍ എന്ന വ്യവസ്ഥ ഉള്‍ച്ചേര്‍ത്തത്. ഇതില്‍ ഭേദഗതി വരുത്തിയാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
കലാസാംസ്കാരിക മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ ചാന്‍സിലര്‍ സ്ഥാനത്ത് നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ഗവര്‍ണറെ ഒഴിവാക്കിയത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: