സിഡ്നി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന് സ്വപ്നഫൈനലിന് വഴിയൊരുങ്ങുന്നു. ന്യൂസിലാന്റിനെ ബുധനാഴ്ച ഏഴ് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന് ഫൈനലില്‍ കടന്നത്. ഇനി വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിയില്‍ ഇന്ത്യ ജയിച്ചാല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങും.
അര്‍ധസെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാനും നായകന് ബാബര്‍ അസമുമാണ് പാകിസ്ഥാന്റെ വിജയം തീര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റിന്റെ 154 എന്ന വിജയലക്ഷ്യത്തിലേക്ക് പാകിസ്ഥാന് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസം എത്തി.
പാകിസ്ഥാന്-ന്യൂസിലാന്റ് മത്സരത്തില്‍ ഉടനീളം പാകിസ്ഥാന് ആധിപത്യം പുലര്‍ത്തി. ഇത് മൂന്നാം തവണയാണ് പാകിസ്ഥാന് ടി 20 ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: