തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ തുറന്ന പോര് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് മുതിര്‍ന്ന ഭരണഘടന വിദഗ്ധരില്‍നിന്ന് നിയമോപദേശം. മുന്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. ഗവര്‍ണര്‍ക്ക് പകരം വകുപ്പ് മന്ത്രിമാരെ ചാന്‍സലറായി നിയമിക്കാമെന്നാണ് ഉപദേശം. മന്ത്രിമാരല്ലെങ്കില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് താത്കാലിക ചുമതല നല്‍കാം. ഇവര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നും ഉപദേശത്തില്‍ പറയുന്നു.
അതേസമയം, ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കും. ഡിസംബര്‍ അഞ്ച് മുതല്‍ 15വരെ സഭാ സമ്മേളനം വിളിക്കാനാണ് ആലോചന. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം വിളിക്കാന്‍ ഔദ്യോഗിക തീരുമാനമെടുത്ത് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: