തിരുവനന്തപുരം: സിപിഐയിലെ ഗ്രൂപ്പ് യുദ്ധത്തില്‍ വീണു തകര്‍ന്ന് വി.എസ്. സുനില്‍കുമാറും. സിപിഐ ചൊവ്വാഴ്ച പുറത്തുവിട്ട അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പേരുകളില്‍ വി.എസ്. സുനില്‍കുമാര്‍ ഇല്ല. സംസ്ഥാന എക്സിക്യൂട്ടീവിലും സുനില്‍കുമാര്‍ ഇല്ല.
പകരം മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്മാന് പി.പി. സുനീറിനെയും തെരഞ്ഞെടുത്തു.
പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ആറ് പേര് പുതുമുഖങ്ങളാണ്. ആര്. രാജേന്ദ്രന്, ജി.ആര്.അനില്‍, കെ.കെ. അഷ്റഫ്, കമല സദാനന്ദന്, സി.കെ. ശശിധരന്, ടി.വി. ബാലന് എന്നിവരാണ് ഈ പുതുമുഖങ്ങള്‍. എക്സിക്യൂട്ടീവില്‍ ഇപ്പോള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള സി.എന്‍. ജയദേവന് തുരുന്നതിനാലാണ് സുനില്‍കുമാറിനെ ഒഴിവാക്കിയതെന്ന് പറയുന്നു. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാനും സുനിലിന് സാധ്യത ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം തഴയുകയായിരുന്നു.
എക്സിക്യൂട്ടീവിലെ പുതുതായി ഉള്‍പ്പെടുത്തിയ ആറ് പുതുമുഖങ്ങളില്‍ അഞ്ച് പേരും കാനം രാജേന്ദ്രന് പക്ഷക്കാരാണ്. കൊല്ലത്ത് കാനത്തിന്റെ കൈകള്‍ ബലപ്പെടുത്തിയ നേതാവായ രാജേന്ദ്രനെ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത് കാനം പക്ഷത്തെ കൂടുതല്‍ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: