ന്യൂദല്‍ഹി: 2025 വരെയുള്ള അവസാന സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ചൊവ്വാഴ്ച 3.46 ഓടെ ആരംഭിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കാണാനാവുന്ന അവസാനത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആകാംക്ഷ. വൈകുന്നേരം 5.11 വരെയാണ് ഈ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുക. ചന്ദ്രന് രക്തവര്‍ണ്ണമായി മാറുന്നത് കാത്തിരിക്കുകയാണ് ലോകം.
സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ടൈംആന്റ്ഡേറ്റ് .കോം ലൈവായി സ്ട്രീം ചെയ്യുന്നത് യുട്യൂബില്‍ കാണാം:
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മറയ്ക്കുന്നതിനാലാണ് ചന്ദ്രന് രക്തനിറത്തില്‍ കാണപ്പെടുന്നത്. ഇന്ത്യയില്‍ ഈ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാമെന്നതിനാല്‍ ഈ അപൂര്‍വ്വ ആകാശക്കാഴ്ചയ്ക്ക് മുന്നൊരുക്കങ്ങളും ഏറെ.
ചന്ദ്രന് രക്തനിറത്തില്‍ കാണപ്പെടുന്ന പ്രതിഭാസത്തിന് റെയ്ലേ സ്കാറ്ററിംഗ് എന്നാണ് പറയുക. ഇത് മൂലം ആകാശം നീലനിറവും സൂര്യാസ്തമയം ചുവന്ന നിറത്തിലുമാകുന്നു. അതാണ് ചന്ദ്രനെയും ചുവപ്പുനിറത്തിലേക്ക് മാറ്റുന്നത്. അടുത്ത ചന്ദ്രഗ്രഹണം 2025 മാര്‍ച്ച് 14ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: