ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെ 95ാം ജന്മദിനത്തില് അദ്ദേഹത്തെ വസതിയിലെത്തി ആശംസകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അദ്വാനിയെ സന്ദര്‍ശിച്ച് ജന്മദിനാശംസകള് നേര്‍ന്നു.
‘ബഹുമാനപ്പെട്ട അദ്വാനിജിയുടെ വസതി സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് ജന്മദിനാശംസകള് നേരുകയും ചെയ്തു. അദ്ദേഹത്തിന് നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,’ സിംഗ് ഒരു ട്വീറ്റില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുതിര്‍ന്ന ബിജെപി നേതാവിന് ആശംസകള്‍ നേര്‍ന്നു, രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം വിലമതിക്കാനാകാത്ത സംഭാവന നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: