തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരെ ശുപാര്‍ശ ചെയ്യുന്നതിനായി സിപിഎം ജില്ലാസെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന് കത്ത് അയച്ചതില്‍ ഇന്നും പ്രതിഷേധവുമായി ബിജെപി. മേയറുടെ ഓഫീസിന് മുന്നില്‍ കിടന്നു പ്രതിഷേധിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ കൊടിനാട്ടി ഉപരോധവും ഏര്‍പ്പെടുത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനിലിനെതിരേയും ബിജെപി പ്രതിഷേധിച്ചു. മേയറുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിന്റെ നിജസ്ഥിതി അറിയാതെ ആര്യ രാജേന്ദ്രനേയും അനില്‍ കുമാറിനേയും ഓഫീസിന് അകത്തേയ്‌ക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചത്. കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാണ് ബിജെപിയുടെ ആവശ്യം.
മേയര്‍ അഴിമതിക്കാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നഗരസഭയില്‍ എത്തിയാല്‍ ഓഫീസിനകത്തേയ്‌ക്ക് ഒരു കാരണവശ്ശാലും കയറാന്‍ അനുവദിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തമല്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: