തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താന്‍ ആരാണ് അറിയില്ലെന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞത്. എന്നാല്‍, ഞാന്‍ പറയുന്നു പിണറായി വിജയന് ആരാണെന്ന് തനിക്ക് നന്നായി അറിയാം. പണ്ട് ഒരു കൊലയാളിയെ രക്ഷപെടുത്താന്‍ ശ്രമിക്കവേ യുവ ഐപിഎസ് ഓഫിസര്‍ തലയ്ക്കു നേരേ തോക്ക് ചൂണ്ടിയപ്പോള്‍ പേടിച്ച് പതിനഞ്ച് മിനിറ്റിനകം വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്ന ആളാണ് പിണറായിയെന്നും ഗവര്‍ണര്‍. പേടിച്ച് മൂത്രമൊഴിച്ചാണ് അന്നു പിണറായിക്കു വസ്ത്രം മാറേണ്ടി വന്നതെന്നാണ് ഗവര്‍ണരുടെ പരോക്ഷ പരിഹാസം.
എഴുപതുകളില്‍ തലശ്ശേരി കലാപകാലത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച യുവ ഐപിഎസ് ഓഫിസര്‍ അജിത് ഡോവലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അന്നത്തെ യുവ ഐപിഎസ് ഓഫിസര്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയാണെന്നും സൂചനയുണ്ട്. ഇക്കാര്യമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ ഓര്‍മിപ്പിച്ചത്. അക്രമ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പുറമെ സമാധാന പ്രസംഗം നടത്തി വിഷയം ആളിക്കത്തിക്കാനായിരുന്നു അന്നത്തെ സിപിഎം നേതൃത്വം ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് എഎസ്പിയായി എത്തിയ ഐപിഎസ് ഓഫിസര്‍ രണ്ടാം ദിവസം തന്നെ പിണറായി വിജയനെ പിടികൂടിയത്. കൊലയാളിയെ രക്ഷപെടുത്താന്‍ ശ്രമിക്കവേ പോലീസിന്റെ പിടിയില്‍ നിന്നും കുതറി ഓടാന്‍ ശ്രമിച്ച വിജയനെ ഐപിഎസ് ഓഫിസര്‍ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പിന്നെ തനിക്ക് മറ്റൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് പിണറായിയുടെ നെറ്റിക്കു നേരെ ഐപിഎസ് ഓഫിസര്‍ റിവോള്‍വര്‍ ചൂണ്ടിയെന്നാണ് സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് മുട്ടുവിറച്ച് വിജയന് മാപ്പു പറഞ്ഞെന്നാണ് അന്നത്തെ നേതാക്കള്‍ പറഞ്ഞിരുന്നു. ഇക്കാര്യം അന്നത്തെ സി പിഎം നേതാവായിരുന്ന എം.വി.രാഘവനും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് പരിഹാസരൂപേണ ഗവര്‍ണര്‍ ഇന്ന് പിണറായി വിജയനെ ഓര്‍മിപ്പച്ചത്. കൂടാതെ, ധൈര്യമുണ്ടെങ്കില്‍ രാജ്ഭവന് റോഡിലല്ല, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനും പറ്റുമെങ്കില്‍ തന്നെ മര്‍ദിക്കാനും ഗവര്‍ണര്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: