തിരുവനന്തപുരം: വഴി തടയരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും ഒതുങ്ങാതെ സമരം ശക്തിപ്പെടുത്തുകയാണ് വിഴിഞ്ഞത്ത് ലത്തീന്‍ സഭ. വിഴിഞ്ഞം പദ്ധതി മൂലം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന്റെ സമൂഹ്യസേവനത്തിനുള്ള ഫണ്ട് (സിഎസ് ആര് ഫണ്ട്) നല്‍കാമെന്ന് വരെ കമ്പനി അധികൃതര്‍ തയ്യാറായിരിക്കുകയാണ്.
എന്നാല്‍ അയയാതെ, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനുള്ള ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. ലത്തീന്‍ രൂപത. മന്ത്രി ആന്റണി രാജുവിന്റെ സഹോദരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ കോടികളുടെ വിദേശ നിന്നെത്തിയ ഫണ്ടിന്റെ ഇടപാടുകള്‍ നടന്നതായി ആരോപണമുണ്ടായിട്ടും ഈ സംഘടനകള്‍ കൂസലില്ലാതെ സമരവുമായി മുന്നോട്ട് പോവുകയാണ്. ലത്തീന്‍ അതിരൂപതയാണ് സമരത്തില്‍ പങ്കെടുക്കുന്ന വിവിധ സംഘടനകള്‍ക്ക് നേതൃത്വവും കൂട്ടായ്മയും ഒരുക്കുന്നത്.
ഔദ്യോഗിക ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയാണ്. ലത്തീന്‍ സഭയുമായി അടുപ്പമുള്ള മുന്‍ മന്ത്രി കെ.വി. തോമസ് ഉള്‍പ്പെടുയുള്ള പൊതുപ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നു. എത്രയും വേഗത്തില്‍ സമരം അവസാനിപ്പിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
ഇതിനിടെ കൊളംബോ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ക്ക് ഭീഷണിയാകുമെന്നതിനാല്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി തകര്‍ക്കാന്‍ ധനസഹായം ഉള്‍പ്പെടെയുള്ളവ എത്തിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചൂറ്റളവിലുള്ള വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്കാന് സിഎസ്ആര്‍ തുക ചെലവഴിക്കാന്‍ തയ്യാറാണെന്നാണ് അദാനി ഗ്രൂപ്പ് നല്കുന്ന ഉറപ്പ്. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന പിടിവാശിയില്‍ നില്‍ക്കുകയാണ് ലത്തീന്‍ രൂപ. സമരം മൂലം ഇതുവരെ 160 കോടി രൂപ നഷ്ടം വന്നിട്ടുണ്ട്. ഇത് സമരത്തിന് നേതൃത്വം നല്കുന്ന ലത്തീന്‍ രൂപതയില്‍ നിന്നും പിടിച്ചെടുക്കണമെന്ന നിര്‍ദേശവും സജീവ ചര്‍ച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: