തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സഖാക്കളെ മാത്രം തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തിനെ ചൊല്ലി വിവാദം മുറുകുന്നു. തൊഴിലില്ലായ്ക്കെതിരേ ഡിവൈഎഫ്ഐ ദല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ മേയര്‍ ആര്യാ രാജേന്ദ്രനും പങ്കെടുത്തിരുന്നു. മൂന്നാം തീയതിയായിരുന്നു മാര്‍ച്ച്. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് സഖാക്കള്‍ക്കു മാത്രം ജോലി വാഗ്ദാനം ചെയ്ത് ആര്യാ രാജേന്ദ്രന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന് ദേവ്, എ.എ.റഹീം എംപി തുടങ്ങി കേരളത്തിലെ ഡിവൈഎഫ്ഐ നേതാക്കളെല്ലാം മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ യുവജനതയെ വഞ്ചിച്ച ശേഷം തൊഴിലില്ലായ്മയ്ക്കെതിരേ ദല്‍ഹിയില്‍ സമരം ചെയ്യാന്‍ പോയ ആര്യാ രാജേന്ദ്രന്റെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചയാണ്.
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള ഔദ്യോഗിക ലെറ്റര്‍ പാഡിലുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്. നഗരസഭയിലേക്കുള്ള 295 ഒഴിവുകളില്‍ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ അയക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള വിവരങ്ങള്‍ അടങ്ങിയ കത്ത്. ആരെയൊക്കെ നിയമിക്കണമെന്ന മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ സെക്രട്ടറി നല്‍കണമെന്നാണ് മേയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: