Categories: New Release

മലയാളത്തില്‍ വീണ്ടുമൊരു ക്യാമ്പസ് പ്രണയ ചിത്രം: ഫോര്‍ ഇയേഴ്‌സ് ട്രയ്‌ലര്‍ റിലീസായി

പ്രിയാ വാര്യരുടെയും സര്‍ജാനോ ഖാലിദിന്റെയും ഇതുവരെ കാണാത്ത മുഖമാണ് ഈ സിനിമയിലുള്ളതെന്ന് ട്രെയ്‌ലറില്‍ നിന്ന് തന്നെ വ്യക്തമാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Published by

ലയാളത്തില്‍ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതല്‍ സിനിമാസ്വാദകര്‍ ഉള്ള കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായുടെ സിനിമയാണ് ഫോര്‍ ഇയേര്‍സ് എന്ന് ഉറപ്പു നല്‍കുകയാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍.

പ്രിയാ വാര്യരുടെയും സര്‍ജാനോ ഖാലിദിന്റെയും ഇതുവരെ കാണാത്ത മുഖമാണ് ഈ സിനിമയിലുള്ളതെന്ന് ട്രെയ്‌ലറില്‍ നിന്ന് തന്നെ വ്യക്തമാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്. ഫോര്‍ ഇയേര്‍സിന്റെ ഛായാഗ്രഹണം സാലു കെ തോമസാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by