മുംബൈ: ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെയും കൂട്ടാളികളുടെയും ഭീഷണിയെത്തുടര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കുടുംബത്തിനു സുരക്ഷ വര്‍ധിപ്പിച്ചതിനു പിന്നാലെ പോലീസിനോട് അഭ്യര്‍ത്ഥനയുമായി ഫ്ഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. തന്റെ സുരക്ഷാ നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് ക്ലിയറന്‍സ് പൈലറ്റ് വാഹനം അയയ്ക്കരുതെന്ന് മുംബൈ പോലീസിനോട് അമൃത അഭ്യര്‍ത്ഥിച്ചു. മുംബൈയിലെ ഗതാഗത സ്ഥിതി അത്ര മെച്ചമല്ലന്നറിയാം, എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാരണം കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ബാങ്ക് ഉദ്യോഗസ്ഥയായ അമൃത പറഞ്ഞു.
‘എനിക്ക് മുംബൈയിലെ സാധാരണ പൗരയെപ്പോലെ ജീവിക്കാന്‍ ആഗ്രഹമുണ്ട്, എനിക്ക് ട്രാഫിക് ക്ലിയറന്‍സ് പൈലറ്റ് വാഹനം നല്‍കരുതെന്ന് ഞാന്‍ മുംബൈ പോലീസിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നെന്ന് അമൃത ട്വീറ്റ് ചെയ്തു. അമൃതയുടെ സുരക്ഷ എക്സില്‍ നിന്ന് വൈ പ്ലസിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. എസ്കോര്‍ട്ട് വിഭാഗത്തിനൊപ്പം വൈ പ്ലസിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ഒരു എസ്കോര്‍ട്ട് വാഹനത്തിന്റെയും അഞ്ച് പോലീസുകാരുടെയും സുരക്ഷയോടെയാണ്. അത്തരമൊരു വാഹനം പൈലറ്റ് വാഹനത്തിന് സമാനമായ ചുമതലകളാണ് നിര്‍വഹിക്കുന്നത്.
ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെയും കൂട്ടാളികളുടെയും ഭീഷണിയെത്തുടര്‍ന്ന് ഫഡ്നാവിസിന്റെ കുടുംബത്തിനു കൂടാതെ നടന് സല്മാന് ഖാനും വൈ പ്ലസ് സുരക്ഷ നല്‍കാനും മുംബൈ പോലീസ് തീരുമാനിച്ചിരുന്നു. സല്മാന് ഖാന് നേരത്തെ എക്സ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നു. അഭിനേതാക്കളായ അക്ഷയ് കുമാറിനും അനുപം ഖേറിനും എക്സ് കാറ്റഗറി സുരക്ഷയും നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: