കോഴിക്കോട്: പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്(63) അന്തരിച്ചു. വൃക്ക-കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് രാജീവന്. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. ‘ദി ഹിന്ദു’ പത്രത്തില്‍ സ്ഥിരമായി സാഹിത്യ നിരൂപണം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ വിവിധ കവിതകള്‍ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്തിരുന്നു. തച്ചംപൊയില്‍ രാജീവന് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നത്.
1959ല്‍ കോഴിക്കോട് പാലേരിയിലാണ് ടി പി രാജീവന്റെ ജനനം. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന ആദ്യ നോവല്‍ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവല്‍ ആയിരുന്നു ‘കെടിഎന്‍ കോട്ടൂര്‍’ എന്ന നോവല്‍. ഈ രണ്ടു നോവലുകളും പിന്നീട് രഞ്ജിത്ത് സിനിമയാക്കിയിരുന്നു. കെടിഎന്‍ കോട്ടൂര്‍ എന്ന നോവല്‍ ‘ഞാന്‍’ എന്ന പേരിലാണ് സിനിമയായി പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: