കൊച്ചി : സംസ്ഥാനത്തെ സര്‍വ്വകലാശാല വിസിമാരെ പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നേടിയതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് വിഷയം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരുന്നത്.
ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നും ഇത് റദ്ദാക്കണമെന്നുമാണ് വിസിമാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്കുകയല്ലേ വേണ്ടത്, അനാവശ്യ വിവാദങ്ങളിലേക്ക് നീങ്ങുകയാണെന്നുമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിനെതിരെ വിസിമാര്‍ രംഗത്ത് എത്തിയതോടെ ഗവര്‍ണര്‍ എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കാന് ആവശ്യപ്പെടുകയായിരുന്നു. അത് പരിശോധിച്ചശേഷം നടപടി കൈക്കൊള്ളും. യോഗ്യതയുള്ള വിസിമാര്‍ക്ക് ചട്ടങ്ങള്‍ പാലിച്ച് നിയമനം നേടാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിസിമാര്‍ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുന്‍ കേരള സര്‍വകലാശാല വിസി മഹാദേവന് പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പുറത്താക്കാതിരിക്കാന്‍ ഗവര്‍ണ്ണര്‍ നല്കിയ നോട്ടീസിന് വിസിമാര്‍ വിശദീകരണം നല്‍കേണ്ട സമയ പരിധി ഇന്നു അവസാനിക്കും. നിലവില്‍ എട്ട് വിസിമാരില്‍ മുന്‍ കേരള വിസി വി.പി. മഹാദേവന് പിള്ള മാത്രമാണ് ഗവര്‍ണ്ണര്‍ക്ക് മറുപടി നല്‍കിയത്. വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് മറുപടി. ഇക്കഴിഞ്ഞ 24 ന് മഹാ ദേവന് പിള്ള വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: