മലയാളക്കരയുടെ ആത്മീയ ഔന്നത്യമായ ശബരിമലയെക്കുറിച്ച് അറിയേണ്ടതെല്ലാം പ്രതിപാദിക്കുന്ന ഗ്രന്ഥം -ശബരിമല വിജ്ഞാനകോശം.
രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഐതിഹ്യങ്ങൾ, വാമൊഴിയിൽ നിന്ന് വരമൊഴിയിൽ എത്താത്ത കേട്ടുകേൾവികൾ, ഇവയിലുള്ള സത്യങ്ങൾ, അബദ്ധങ്ങൾ, പുരാതനവും പുതിയതും നിന്നുപോയതും നിർത്തലാക്കിയതുമായ ആചാരങ്ങൾ, അർത്ഥപൂർണമായ അനുഷ്ഠാനങ്ങൾ, മുറതെറ്റാത്ത പൂജ വിധികൾ ഇവയെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിന്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ ക്രോഡീകരിച്ചിരിക്കുന്ന വൈജ്ഞാനിക ഗ്രന്ഥമാണ് കെ എസ് – വിജയനാഥ് രചിച്ചിരിക്കുന്ന ശബരിമല വിജ്ഞാനകോശം.
ശബരിമലയെക്കുറിച്ച് ആധികാരികവും സമഗ്രവും ആയ ഒരു ഗ്രന്ഥമാണ്.ശബരിമല വിശ്വാസ ഐതിഹ്യങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ പൊതുവെ കഥകളും പുരാണങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാൽ ഈ ഗ്രന്ഥം ശബരിമലയെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ്.
ഗഹനമായ ഗവേഷണവും ചരിത്ര ഐതിഹ്യതലങ്ങൾക്ക് ഒരേ പോലെ പ്രാധാന്യം കൊടുത്തിരിക്കുന്ന ആഴമേറിയ അയ്യപ്പദർശന സൗരഭ്യം ഉള്ള ഈ മികച്ച ഗ്രന്ഥം ശബരിമല ഭക്തർക്കും സനാതന ധർമ്മ അന്വേഷികൾക്കും ഭൂതകാലത്തിലേയ്‌ക്ക് തീർത്ഥയാത്ര നടത്താൻ ആഗ്രഹിക്കുന്ന എല്ലാ ചിന്തിക്കുന്ന ജനതയ്‌ക്കും ഈ ഗ്രന്ഥം ഉപകാരമാകും
ത്രേതായുഗത്തിൽ സീതാന്വേഷണത്തിനിടയിൽ പമ്പാനദീതീരത്ത് എത്തിയ ശ്രീരാമൻ ശബരിയെ കണ്ട ചരിത്രം മുതൽ ശബരിമല ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേക ത വരെ വിവരിക്കുന്ന ഒരു വിജ്ഞാനകോശമാണ്.
ശബരിമല ക്ഷേത്രോൽപ്പത്തി, പടിപൂജയില്ലാത്ത സമയങ്ങളിലെ വിളിച്ചു ചൊല്ലി ശരണം വിളി, അയ്യപ്പൻ അധിപനായ പതിനെട്ടു മലകളെക്കുറിച്ചുള്ള വിശ്വാസവും വൈവിധ്യവും തുടങ്ങി മുഴുവൻ ആചാരങ്ങളെക്കുറിച്ചും ശബരിമല പാതകളിലെ വിശ്വാസ കേന്ദ്രങ്ങളെക്കുറിച്ചും ഈ കുതിയിൽ വിശദമായി പ്രതിപാദിക്കുന്നു.
അതു കൊണ്ട് ശബരിമലയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ഗവേഷകർക്കും മാധ്യമ പ്രവർത്തകർക്കും പ്രയോജനം ചെയ്യുന്ന ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ്.
നമ്മൾ നടന്നുവന്ന വഴികൾ ആണ് നമ്മളെ നി ർ വ ചിക്കുന്നത്. നമ്മുടെ നാടിന്റെ പ്രൗഢഗംഭീരമായ ഏടുകളിലെ നാൾവഴികൾ ഈ ഗ്രന്ഥത്തിലൂടെ ലേഖകൻ വരച്ചുകാട്ടുന്നു.
ഓരോ ഭക്തന്റെയും ഭവനങ്ങളിൽ സൂക്ഷിക്കേണ്ട ഒരമൂല്യ ഗ്രന്ഥം കൂടിയാണ് ഈ വിജ്ഞാനകോശം.
900 രൂപയാണ് പുസ്തകത്തിന്റെ വില
ഫോൺ 9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: