തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം അറുപതിലേക്ക് ഉയര്‍ത്തിയ തീരുമാനം പിന്‍വലിച്ചു. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ഇതിനെതിരെ ഭരണപക്ഷ-പ്രതിപക്ഷ യുവജനസംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്. എട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ ഉത്തരവ് വഴി ഏകദേശം ഒന്നരലക്ഷം പൊതുമേഖല ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആയി ഉയരുമായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളാണ് ആദ്യം സമരം തുടങ്ങിയത്. യുവമോര്‍ച്ച ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്. സമരം ശക്തമാകുന്നു എന്ന് കണ്ടതോടെ ഇടതുയുവജനസംഘടനകളും രംഗത്തിറങ്ങി. നിവൃത്തിയില്ലാതെ എഐവൈഎഫും ഡിവൈഎഫ് ഐയും രംഗത്തിറങ്ങി.
ചെറുപ്പക്കാരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നു എന്ന സമരക്കാരുടെ ശക്തമായ ആവശ്യത്തിന് മുന്പില് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: