ന്യൂദല്‍ഹി: ഏഷ്യന്‍ കോണ്ടിനെന്റര് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സീഡായ പ്രഗ്നാനന്ദ അഞ്ചര പോയിന്റുകള്‍ നേടി മുന്നില്‍. പ്രഗ്നാനന്ദയോടൊപ്പം അഞ്ചര പോയിന്റുകള്‍ നേടി ഹര്‍ഷ ഭാരതകോടി, കൗസ്തവ് ചാറ്റര്‍ജി, ഉസ്ബെക്കിസ്ഥാനിലെ ഷംസിദ്ദിന്‍ വോഖിഡൊവ് എന്നിവരും മുന്നിലുണ്ട്. ഇനി രണ്ട് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ.
ഏഴാം റൗണ്ടില്‍ 137 നീക്കങ്ങള്‍ നീണ്ട മത്സരത്തില്‍ കാര്തികേയന് മുരളിയെ തോല്പിച്ചതോടെയാണ് പ്രഗ്നാനന്ദ മുന്നിലെത്തിയത്. എസ്.എല്‍. നാരായണനെ സമനിലയില്‍ കുരുക്കിയ ഹര്‍ഷ ഭരതകോടിയും അഞ്ചര പോയിന്റുകള്‍ മുന്നിലെത്തി.
രണ്ട് തവണ ദേശീയ ചാമ്പ്യനായ അരവിന്ദ് ചിതംബരത്തെ അട്ടിമറിച്ചാണ് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ മാത്രമായ കൗസ്തവ് ചാറ്റര്‍ജി അഞ്ചര പോയിന്റ് എന്ന നിലയിലേക്ക് കുതിച്ചത്. ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഉസ്ബെകിസ്ഥാന് ടീമിലെ അംഗമായ ഷംസിദിന്‍ വൊഖിഡൊവ് മുന്‍ ഏഷ്യന്‍ ചാമ്പ്യനായ എസ്.പി. സേതുരാമനെ തോല്പിച്ചു.
അഞ്ച് പോയിന്റുകള്‍ നേടിയ ആറ് പേര് രണ്ടാം സ്ഥാനത്തുണ്ട്. എസ്.എല്‍.നാരായണന്, ബി.അധിപന്, ലിയോണ്‍ ലൂക് മെന്ഡൊങ്ക, കാര്‍തിക് വെങ്കടരാമന്, തുര്‍ക്മെനിസ്ഥാനില്‍ നിന്നുള്ള ഇരട്ടകളായ സപര്മ്യാട് അതബയേവ്, മക്സത് അതബയെവ് എന്നിവരാണ് രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ളത്.
വനിതാവിഭാഗത്തില്‍ നന്ദിത പി.വി. ആറ് പോയിന്റുകളോടെ മുന്നിലാണ്. ഇതുവരെ ഒരു തോല്‍വിയും അറിയാതെയാണ് നന്ദിതയുടെ മുന്നേറ്റം. അഞ്ചര പോയിന്റുകളോടെ പ്രിയങ്ക നുടാക്കി രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് പോയിന്റുകളോടെ പദ്മിനി റൗത്, സൗമ്യ സ്വാമിനാഥന്, ദിവ്യ ദേശ്മുഖ് എന്നിവര്‍ മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: