തൃശൂര്‍: കേരളത്തില്‍ ഇസ്ലാമിക ഭീകരവാദ സംഘടനകളാണ് ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണന്. നാര്‍കോട്ടിക് ജിഹാദ് എന്നത് വെറുതെ പറയുന്നതല്ല. ഭീകരപ്രവര്‍ത്തനത്തിന് ആവശ്യമായ പണം എളുപ്പത്തില്‍ കണ്ടെത്താനാണ് ഇവര്‍ ലഹരി കടത്ത് നടത്തുന്നത്. ഇസ്ലാമിക ഭീകരവാദ സംഘടനകളുടെ സഹായം ഒളിഞ്ഞും തെളിഞ്ഞും കൈപറ്റുന്ന ഇടതുപക്ഷത്തിനും യുഡിഎഫിനും അവരെ എതിര്‍ക്കാനാവില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു.
ബിജെപി ജില്ലാ കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച ലഹരി മാഫിയക്കും ഭീകരവാദത്തിനുമെതിരായ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോളേജുകളും സ്കൂളുകളും ലഹരി മാഫിയയുടെയും മതതീവ്രവാദികളുടെയും താവളമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തകര്‍ക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാരിന്റേത്.
യോഗ്യതകളും യുജിസി മാനദണ്ഡങ്ങളും പാലിക്കാതെ വൈസ് ചാന്‍സലര്‍മാരെയും അധ്യാപകരെയും തിരുകിക്കയറ്റുന്നു. എസ്എഫ്ഐ ഗുണ്ടാസംഘങ്ങള്‍ കാമ്പസുകളില്‍ ഗുണ്ടായിസം വളര്‍ത്തുന്നു. ഇതെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് കാരണമായി. സംസ്ഥാനം കണ്ട ഏറ്റവും മോശം വിദ്യാഭ്യാസ മന്ത്രിമാരാണ് ആര്.ബിന്ദുവും വി.ശിവന്‍കുട്ടിയും. ഗവര്‍ണര്‍ നടത്തുന്ന പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനാണെന്നും ഡോ.രാധാകൃഷ്ണന് പറഞ്ഞു. ഗവര്‍ണറുടെ അധികാരങ്ങള്‍ ഭരണഘടനാപ്രകാരമുള്ളതാണ്. അത് ആലങ്കാരികമാണെന്ന് വാദിക്കുന്നവര്‍ ഭരണഘടന കാവ്യപുസ്തകമല്ലെന്ന് മനസിലാക്കണം.
ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മേഖല ജന.സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, ജില്ല ജന. സെക്രട്ടറിമാരായ അഡ്വ. കെ.ആര് ഹരി, ജസ്റ്റിന് ജേക്കബ്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: