തിരുവനന്തപുരം: വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ സ്വീഡനിലെ മൃഗശാലയില്‍ നിന്നും ഓടിപ്പോയ ഉഗ്രവിഷമുള്ള രാജവെമ്പാല മൃഗശാല പരിസരത്ത് മടങ്ങിയെത്തി. കഴിഞ്ഞ ഒരാഴ്ചയായി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവത്ത രാജവെമ്പാലയാണ് വാവാ സുരേഷ് പിടിക്കാന്‍ വരുമെന്ന വാര്‍ത്ത പരന്നതോടെ മൃഗശാല വളപ്പില്‍ തിരിച്ചെത്തിയെന്ന് മൃഗശാലയിലെ ജോലിക്കാര്‍ അടക്കം പറയുന്നു.
സ്വീഡനിലേക്കുള്ള ഒരു രാജകീയയാത്രയും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിക്കാനുള്ള അവസരവും അത് വഴി അന്താരാഷ്ട്ര മാധ്യമങ്ങളിലുള്ള വാര്‍ത്താപ്രാധാന്യവും വാവ സുരേഷിന് ഇതോടെ നഷ്ടമായി. സ്വീഡനിലെ മൃഗശാലയിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട രാജവെമ്പാലയെ പിടികൂടാന്‍ വാവ സുരേഷ് പ്രത്യേക വിമാനത്തില്‍ സ്വീഡനിലേക്ക് പറക്കേണ്ടതായിരുന്നു. എന്നാല്‍ മൃഗശാലയില്‍ തന്നെ രാജവെമ്പാലയെ കണ്ടെത്തിയതോടെ വാവ സുരേഷിന് ഇനി സ്വീഡനിലേക്ക് പറക്കേണ്ടി വരില്ല.
ഹൗഡിനി എന്നാണ് ഈ രാജവെമ്പാലെയുടെ പേര്. ചൊവ്വാഴ്ച എക്സറേ മെഷീനും മറ്റുംവെച്ച് ജീവനക്കാര്‍ തന്നെ നടത്തിയ പരിശോധനയില്‍ മൃഗശാലയിലെ അക്വേറിയം വളപ്പില്‍ തന്നെ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി തേടിയിരുന്ന രാജവെമ്പാലയാണ് അതിനാടകീയമായി തിരിച്ചെത്തിയത്.
സ്വീഡന് സര്‍ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നുള്ള സന്ദേശമാണ് സുരേഷിന് കഴിഞ്ഞ ദിവസം ലഭിച്ചത്.. അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് സന്ദേശമെത്തിയത്. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റര്‍ പരിപാടി കണ്ടാണ് സ്വീഡനിനിലെ ഉന്നത ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ വിവരം തിരക്കിയത്.. ചാനല്‍ അധികൃതരില്‍ നിന്ന് നമ്പര്‍ വാങ്ങി ഇതേ ഉദ്യോഗസ്ഥന് തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാന്‍ പറയുകയായിരുന്നു.
സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്ന ഭയം മൃഗശാല അധികൃതര്‍ക്കുണ്ടായിരുന്നു. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനു മുന്‍പ് പാമ്പിനെ കണ്ടെത്തുക എന്ന ദൗത്യമാണ് വാവ സുരേഷിനെ ഏല്‍പിക്കാനിരുന്നത്. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ,കൂട് വിട്ട് പോയ പാമ്പ് തനിയെ അക്വേറിയം വളപ്പില്‍ തിരിച്ചെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: