കാലിഫോര്‍ണിയ: മന്ത്രയുടെ കാലിഫോര്‍ണിയ വൈസ് പ്രസിഡന്റ് ആയി രാജ് സുകുമാരന്‍ തിരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഡീഗോയിലെയും, സതേണ്‍ കാലിഫോര്‍ണിയയിലേയും വിവിധ ഹിന്ദു സംഘടനകളിലെ സജീവ പ്രവര്‍ത്തകനായ രാജ്, മന്ത്രയുടെ കാലിഫോര്‍ണിയ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരും എന്ന് പ്രസിഡന്റ് ഹരി ശിവരാമന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സാന്‍ ഡീഗോയിലെ മലയാളീസമൂഹത്തിനു പരിചിത മുഖമായ രാജ്, സേവ് ശബരിമല യുഎസ്എ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോട്ടയം ജില്ലയിലെ തിരുവഞ്ചൂര്‍ സ്വദേശിയായ അദ്ദേഹം, ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുകയും, 2005ല്‍ യുഎസ്എയിലേക്ക് ജോലിസംബന്ധമായി താമസം മാറുകയുമായിരുന്നു. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥനാണ് രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: