കോട്ടയം: ജോസ് കെ മാണിയുടെ കര്‍ഷക സമരം മഹാതട്ടിപ്പാണെന്ന് ബിജെപി മേഖലാ പ്രസിഡന്റ് എന്‍ ഹരി.ജോസ് കെ മാണി റബ്ബര്‍ കര്‍ഷകരോടുള്ള സഹതാപം അളവില്ലാതെ ഒഴുക്കുയാണ്. കേരളാ കോണ്‍ഗ്രസ് വക കേന്ദ്രസര്‍ക്കാരിനെതിരായുള്ള സമരങ്ങള്‍ മണ്ഡല യോഗങ്ങളില്‍ ഓടി നടന്നാണ് പ്രസംഗങ്ങള്‍. റബ്ബര്‍ കര്‍ഷകരോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എല്്ഡിഎഫ് പ്രഖ്യാപിച്ച 200 രൂപ നല്കാന് പിണറായിയോട് പറയൂ, കാണട്ടെ ആര്‍ജ്ജവം. ഹരി പ്രസ്താനവനയില്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എല്ലാം തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. എന്താണ് കാരണം എന്നതും അറിയണം. അവിടെ വൈദ്യുതി യുള്‍പ്പെടെ സൗജന്യം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. വെറുതെ രാഷ്ട്രീയം കളിക്കാതെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടല്‍ കേരള കോണ്‍ഗ്രസ് നിര്‍ത്തണം.
കര്‍ഷക പാര്‍ട്ടിയല്ലെ കേരള കോണ്‍ഗ്രസ്. നെല്ല് ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകള്‍ ഇവിടെയുണ്ട് റബ്ബര്‍ മാത്രം പറയാതെ മറ്റ് വിളകളുടെ കാര്യം കൂടി പറയാന്‍ എന്തെ നാവ് ചലിക്കാത്തത്. അരിയുടെ വില 65 ആയി എന്നത് അറിയാത്തവരാണോ കേരള കോണ്‍ഗ്രസും ജോസ് കെ മാണിയും. കേരളത്തിലെ കര്‍ഷകര്‍ ജീവിക്കാനായി നെട്ടോട്ടം ഓടുകയാണ് അവന്റെ വീടും വസ്തുവും പണയത്തിലാണ് ഒരു കാര്‍ഷിക വിളയ്ക്കും വിലയില്ലാതായി. പ്രളയം വന്ന് തകര്‍ന്നു കോവിഡ് വന്നപ്പോള്‍ എങ്ങനെ ഈ കര്‍ഷകര്‍ ജീവിച്ചു എന്ന് നിങ്ങള്‍ തിരക്കിയോ ? പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്ക് നിങ്ങള്‍ എന്ത് നല്കി , പറയാന്‍ ഒരുപാട് ഉണ്ട്. എന്‍ ഹരി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: