തിരുവനന്തപുരം: മലയാളികളുടെ അഭിമാനമായ വാവ സുരേഷ് ഉടന്‍ സ്വീഡനിലേക്ക് പോയേക്കും. വാവ സുരേഷിനെ സ്വീഡനില്‍ എത്തിക്കാന്‍ പ്രത്യേക വിമാനവും സംഘവും തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്വീഡനിലെ സ്‌റ്റോക്ക് ഹോമിലെ മൃഗശാലയില്‍ നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്പാല പുറത്തുചാടിയിരുന്നു. ഇതിനെ പിടിച്ച് കൂട്ടിലാക്കുകയാണ് ദൗത്യം.
സ്വീഡന്‍ സര്‍ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്‌ക്കു കരുതിയിരിക്കണമെന്നുമുളള അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നുള്ള സന്ദേശമാണ് സുരേഷിന് ലഭിച്ചത്.. അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്നാണ് സന്ദേശമെത്തിയത്. കൗമുദി ടിവി സംപ്രേഷണം ചെയ്യുന്ന സ്‌നേക്ക് മാസ്റ്റര്‍ പരിപാടി കണ്ടാണ് സ്വീഡനിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണില്‍ വിവരം തിരക്കിയത്.. ചാനല്‍ അധികൃതരില്‍ നിന്ന് നമ്പര്‍ വാങ്ങി ഇതേ ഉദ്യോഗസ്ഥന്‍ തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാന്‍ പറയുകയായിരുന്നു.
സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്‌റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയില്‍ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തില്‍ എത്തിയേക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാല്‍ പാമ്പിനെ പിടിക്കുക പ്രയാസമാണ്. അതിനു മുന്‍പ് പാമ്പിനെ കണ്ടെത്തുക എന്ന ദൗത്യമാണ് വാവ സുരേഷിന്. യൂറോപ്യന്‍കാരനായ ഒരു പാമ്പു പിടിത്തക്കാരനും സ്വീഡനില്‍ എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: