കൊച്ചി: പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണ്ണം തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി മുഹമ്മദ് കസ്റ്റംസ് വലയിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുന്നതിനിടയിലാണ് മുഹമ്മദിനെ പൊക്കിയത്. ദുബായില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു മുഹമ്മദ്.
ഏകദേശം 47 ഗ്രാം സ്വര്‍ണ്ണമാണ് പരീക്ഷണാര്‍ത്ഥം ഇയാള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. തോര്‍ത്ത് സ്വര്‍ണ്ണലായനിയില്‍ മുക്കി കൊണ്ടുവരുന്നതുള്‍പ്പെടെ ഒരു പിടി പുതിയ രീതികള്‍ കള്ളക്കടത്തുകാര്‍ പരീക്ഷിച്ച് വരുന്നതിന് ഇടയിലാണ് സിപ്പിനോട് തുന്നിച്ചേര്‍ത്ത അറയില്‍ സ്വര്‍ണ്ണം നിറച്ച് കൊണ്ട് വരാന്‍ ശ്രമിച്ചത്.
കസ്റ്റംസും ഡിആര്‍ഐയും സ്വര്‍ണ്ണക്കടത്ത് തടയാന്‍ കര്‍ശനമായ പരിശോധന നടത്തിവരുന്നതോടെയാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: