ഇസ്ലാമബാദ്: മുന്‍ പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം മാരകമയക്കമരുന്നായ കൊക്കെയ്ന്‍ അടിമയായിരുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തി. ദ ടൈംസ് മാഗസിന് നല്കിയ മുഖാമുഖത്തിലായിരുന്നു വസീം അക്രത്തിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു കൊക്കെയ്ന്‍ ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ 2009ല്‍ ഭാര്യ ഹുമ മരിച്ചതോടെ അദ്ദേഹം കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് നിര്‍ത്തി.
പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നപ്പോള്‍ കളിക്കളത്തില്‍ ലഭിച്ചിരുന്ന അതേ ആവേശത്തിന്റെ ലഹരി നിലനിര്‍ത്താനായിരുന്നു കൊക്കെയ്ന്‍ ഉപയോഗിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ‘സുല്‍ത്താന്‍ എ മെമൊയ്ര്'(Sultan a memoir) എന്ന ആത്മകഥയിലാണ് ഇതുവരെ ലോകത്തിനറിയാത്ത താരത്തിന്റെ ജീവിതരഹസ്യം വസീം അക്രം എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: