വഡോദര : സ്വന്തമായി യാത്രാ വിമാനം ഇന്ത്യയില്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ടാറ്റ- എയര്‍ബസിന്റെ ഉടമസ്ഥതയിലുള്ള സി295 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ തറക്കല്ലിട്ടത്.
പുതിയ തുടക്കത്തോടെ സൈനിക ഗതാഗത വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും. പ്രധാനമന്ത്രി മോദിക്ക് ടാറ്റ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സര്‍ക്കാരിന് മാത്രമേ എല്ലാം അറിയൂവെന്നും എല്ലാം തങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നുമുള്ള ചിന്താഗതിയില്‍ വളരെക്കാലമായി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ചിന്താഗതി രാജ്യത്തെ വളര്‍ന്നു വരേണ്ട പതിഭകളെ അടിച്ചമര്‍ത്തി. സ്വകാര്യമേഖലയെ വളരാനും അനുവദിച്ചില്ല.
പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഏതാനും സബ്സിഡികള്‍ നല്കി ഉല്‍പ്പാദന മേഖലയെ സജീവമാക്കി നിര്‍ത്താനാണ് മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചത്. ഇതെല്ലാം നമ്മുടെ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയിലെ നഷ്ടത്തിലേക്ക് നയിച്ചു. അസംസ്കൃത വസ്തുക്കള്‍, വൈദ്യുതി/ജലവിതരണം എന്നിവയുടെ ആവശ്യകതയില്‍ ഉറപ്പാക്കുന്നതിന് ഉറച്ച നയമോ ഉത്തരവാദിത്തമോ സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പുതിയ ഇന്ത്യ ഒരു പുതിയ ചിന്താഗതിയിലാണ്. പഴയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്ന് ഇന്ത്യയുടെ നയം സുസ്ഥിരവും പ്രവചനാതീതവും ഭാവിയുക്തവുമാണ്. പുരോഗതിയുടെ ഒരു പ്രധാന വശം ചിന്താഗതിയുടെ മാറ്റമാണ്.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് ടാറ്റയുടെ ഈ പ്ലാന്റില്‍ സി-295 വിമാനം നിര്‍മ്മിക്കുന്നത്. 40 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. വിമാനത്തിന്റെ എഞ്ചിനുകള്‍. ലാന്‍ഡിങ് ഗിയര്‍, ഏവിയോണിക്സ് തുടങ്ങിയ സംവിധാനങ്ങള്‍ എയര്‍ ബസ് നല്‍കും. ഇവ ടാറ്റ കണ്‍സോര്‍ഷ്യം ഗുജറാത്തിലെ പ്ലാന്റിലെത്തിച്ച് സംയോജിപ്പിക്കും. വ്യോമസേനയുടെ ആവശ്യത്തിന് ശേഷം ബാക്കി കയറ്റുമതിക്കാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ വികസിപ്പിക്കുന്ന മുഴുവന്‍ സി 295 വിമാനങ്ങളിലും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഭാരത് ഡൈനാമിക്സ് എന്നിവ നല്കുന്ന തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ഉപയോഗിക്കും. വ്യോമസേനയെ കൂടാതെ കോസ്റ്റുഗാര്ഡിനായി 19 വിമാനങ്ങളും ഇവിടെ നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: