ന്യൂയോർക്ക് ; മന്ത്രയുടെ ഏറ്റവും ശക്തമായ റീജിയണുകളിൽ ഒന്നായ ന്യൂയോർക്കിന്റെ വൈസ് പ്രസിഡന്റ് ആയി ക്രിസ് തോപ്പിലിനെ തിരഞ്ഞെടുത്തു .ക്രിസ് തോപ്പിൽ 1985-ൽ റാന്നിയിൽ നിന്ന് അമേരിക്കയിലെത്തി. ഹിന്ദു യംഗ് മെൻസ് അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത് വരെ ഹൈമയുടെ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റായിരുന്നു.
വംശമോ മതമോ നോക്കാതെ, വിവിധ ഹിന്ദു സമൂഹങ്ങളെ ഏ കോപിപ്പിക്കുകയും അവരെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്ന ഹൈമയിൽ പ്രവർത്തിച്ച പാരമ്പര്യം മന്ത്രയിലെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് മുതൽകൂട്ടാകും .സനാതന മൂല്യങ്ങളിൽ ,സർവോദയ നേതാവ് എം.പി. മന്മഥൻ , മക്കപ്പുഴ വാസുദേവൻ പിള്ള എന്നിവരുടെ ആശയങ്ങളാണ് അദ്ദേഹം പിന്തുടരുന്നത് റാന്നി സെന്റ് തോമസ് കോളേജിൽ നിന്ന് കെമിസ്ട്രി ബിരുദധാരിയാണ് തോപ്പിൽ. ഭാര്യ വത്സല കൃഷ്ണ, മക്കൾ :റാണി കൃഷ്ണ, നന്ദിനി കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: