ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന യാത്രാ വിമാനം 2026 സപ്തംബറില്‍ പറന്നുയരും. വായുസേനക്കായി സി 295 എംഡബ്ല്യു ട്രാന്‍സ്പോര്‍ട്ട് വിമാനം, ഇന്ത്യയില്‍ ആദ്യമായി ഒരു സ്വകാര്യ കമ്പനിയാണ് നിര്‍മിക്കുന്നത്. സ്പെയ്നിലെ എംഎസ് എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് എസ്എയും ടാറ്റയും ചേര്‍ന്ന് രൂപീകരിക്കുന്ന കമ്പനിക്ക് ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 30ന് തറക്കല്ലിടും.
2021 സപ്തംബറിലാണ് സ്പെയിനില്‍ നിന്ന് സി 295 എംഡബ്ല്യു, 56 വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം 21,935 കോടി അനുവദിച്ചത്. 16 എണ്ണം ഫ്ളൈ-എവേ കണ്ടീഷനില്‍ ഇന്ത്യക്ക് നല്‍കും. 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും.
2023 സപ്തംബറിനും 2025 ആഗസ്തിനും ഇടയ്ക്ക് 16 വിമാനങ്ങള്‍ ലഭിക്കും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനം 2026 സപ്തംബറില്‍ പുറത്തിറങ്ങും. എഞ്ചിനുകള്‍, ലാന്‍ഡിങ് ഗിയര്‍, ഏവിയോണിക്സ്, തുടങ്ങിയ സംവിധാനങ്ങള്‍ എയര്‍ബസ് നല്‍കും. ഇവ ടാറ്റ കണ്‍സോര്‍ഷ്യം ഗുജറാത്തിലെ പ്ലാന്റില്‍ വച്ച് വിമാനത്തില്‍ സംയോജിപ്പിക്കും.
മുഴുവന്‍ സി 295 വിമാനങ്ങളിലും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവ നല്കുന്ന തദ്ദേശീയ ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ഉപയോഗിക്കും. സേനയുടെ ആവശ്യം കഴിഞ്ഞ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ സൈനിക ഇതര സിവില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വില്‍ക്കാം. കോസ്റ്റ് ഗാര്‍ഡിന് വേണ്ട 19 വിമാനങ്ങളും ഇവിടെ നിര്‍മ്മിക്കാം. എയര്‍ഫോഴ്സിലെ കാലഹരണപ്പെട്ട ആവ്റോ വിമാനങ്ങള്‍ക്ക് പകരമാണ് സി 295. 510 ടണ്‍ ശേഷിയുണ്ടിതിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: