ഒറ്റപ്പാലം: പാലക്കാട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘം ആദ്യം ലക്ഷ്യം വെച്ചത് ബിജെപി നേതാവിനെയെന്ന് സൂചന. ഒറ്റപ്പാലത്തെ ബിജെപി നേതാവിനെയാണ് ലക്ഷ്യം വെച്ചതെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഒറ്റപ്പാലം ലക്കിടിയിലെത്തി പോലീസ് തെളിവുകള്‍ ശേഖരിച്ചു.
ഒറ്റപ്പാലത്തെ പ്രമുഖ ബിജെപി നേതാവിനെ വധിക്കാന്‍ പുലര്‍ച്ചെ മൂന്നുമുതല്‍ ആറുവരെ കാത്തു നിന്നതായും പോലീസ് പറഞ്ഞു. സംഘം സഞ്ചരിച്ച വാഹനങ്ങളും ലക്കിടി കിന്‍ഫ്ര പാര്‍ക്കിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഒറ്റപ്പാലത്തെ നേതാവിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാലക്കാടെത്തി ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മേപ്പറമ്പ് സ്വദേശി കെ. ബഷീറിനെ ലക്കിടിയിലെത്തിച്ച് തെളിവെടുത്തു.
ശ്രീനിവാസന് കൊല്ലപ്പെട്ട ഏപ്രില്‍ 16ന് കാറിലും ബൈക്കുകളിലുമായാണ് 10 അംഗ സംഘം ലക്കിടിയില്‍ എത്തിയത്. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: