Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആരവം തുടങ്ങി…അഗ്രഹാര വീഥികള്‍ക്ക് ഇനി രഥോത്സവ പുണ്യകാലം, രണ്ടുവര്‍ഷമായി മുടങ്ങിപ്പോയ കല്പാത്തി സംഗീതോത്സവവും ഉത്സവത്തിന് മാറ്റുകൂട്ടും

നിയന്ത്രണങ്ങള്‍ പാലിച്ച് കഴിഞ്ഞവര്‍ഷം പ്രദേശവാസികളില്‍ മാത്രമായി ഒതുങ്ങിയ രഥോത്സവം ഇത്തവണ പൂര്‍വാധികം ഭംഗിയോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികള്‍ക്കൊപ്പം അധികൃതരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 02:11 pm IST
in Palakkad

പാലക്കാട്: അഗ്രഹാരവീഥികള്‍ക്ക് ആനന്ദ പുളകം ചാര്‍ത്തി കല്പാത്തിയില്‍ രഥോത്സവാരവം മുഴങ്ങിത്തുടങ്ങി. പൈതൃക ഗ്രാമമായ കല്പാത്തിയില്‍ ഇത്തവണ രഥോത്സവം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കൊവിഡ് ഭീതിമൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും രഥോത്സവം ആഘോഷങ്ങളൊഴിവാക്കി ആചാരപ്രകാരം മാത്രം നടത്തുകയായിരുന്നു.

നിയന്ത്രണങ്ങള്‍ പാലിച്ച് കഴിഞ്ഞവര്‍ഷം പ്രദേശവാസികളില്‍ മാത്രമായി ഒതുങ്ങിയ രഥോത്സവം ഇത്തവണ പൂര്‍വാധികം ഭംഗിയോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികള്‍ക്കൊപ്പം അധികൃതരും. രണ്ടുവര്‍ഷമായി മുടങ്ങിപ്പോയ കല്പാത്തി സംഗീതോത്സവവും ഇത്തവണ രഥോത്സവത്തിന് മാറ്റുകൂട്ടും. രഥോത്സവത്തിന്റെ കൊടിയേറ്റത്തോടനുബന്ധിച്ചാണ് ഗ്രാമവീഥിയില്‍ സംഗീതോത്സവ വേദിയൊരുക്കുന്നത്.  

ഇതിനുമുമ്പ് 2019 ലാണ് രഥസംഗമത്തോടും സംഗീതോത്സവത്തോടും കൂടിയുള്ള കല്പാത്തി രഥോത്സവം നടന്നത്. ദേശീയ സംഗീതോത്സവം കൂടിയായതിനാല്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. നവംബര്‍ 14, 15, 16 തീയതികളിലാണ് രഥോത്സവം. സമാപന ദിനമായ 16ന് സായംസന്ധ്യക്ക് തേരുമുട്ടിയില്‍ നടക്കുന്ന ദേവരഥസംഗമത്തിന് ജനസഹസ്രങ്ങള്‍ സാക്ഷ്യം വഹിക്കും.

ഉത്സവകേന്ദ്രമായ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം രഥോത്സവത്തോടനുബന്ധിച്ച് കഴുകി വൃത്തിയാക്കി നിറങ്ങളടിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ പ്രധാന രഥങ്ങള്‍ ഗ്രാമവീഥികളിലിറങ്ങിയിരുന്നില്ല. രഥങ്ങളില്‍ പഴയ മരചക്രങ്ങള്‍ മാറ്റി ഉരുക്കിന്റെ ചക്രങ്ങളാക്കിയതിനാല്‍ രഥോത്സവ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതില്ല. റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്താനും വൈദ്യുതി, കുടിവെള്ളം മുടങ്ങാതിരിക്കാനുമുള്ള പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ അധികൃതരോട് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണ് പ്രയാണത്തിനുള്ള രഥങ്ങളുടെ അച്ചുകള്‍, ചക്രങ്ങള്‍, അലങ്കാരപണികള്‍ എല്ലാം നവീകരണം നടത്തിക്കഴിഞ്ഞു. ഗ്രാമവീഥികളില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം വന്നതോടെ രഥോത്സവ സമയത്തുള്ള വൈദ്യുതി മുടക്കം ഇപ്പോഴില്ലെന്നതും ശ്രദ്ധേയമാണ്. രഥോത്സവം കാണുന്നതിന് വിദേശികളടക്കം എത്താറുള്ളതിനാല്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിന് പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജില്ലയില്‍ കൊടുമ്പ്, കൊടുവായൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലൊക്കെ രഥോത്സവം നടക്കുന്നുണ്ടെങ്കിലും കല്പാത്തി രഥോത്സവം ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഉത്സവം കൂടിയാണ്. തേരുകാലത്തെ ഗ്രാമവീഥികളിലെ കച്ചവടവും ഗ്രാമവാസികളുടെ സൗഹൃദവുമെല്ലാം ഉത്സവത്തിനു മാറ്റുകൂട്ടുന്നു.  

നൂറ്റാണ്ടു പഴക്കമുള്ള കല്പാത്തി പൈതൃക ഗ്രാമത്തിന് പറയാന്‍ ചരിത്രങ്ങളേറെയുണ്ട്. ജില്ലയില്‍ നിരവധി അഗ്രഹാരങ്ങളുണ്ടെങ്കിലും ആചാരത്തനിമ കൊണ്ടും രഥോത്സവപ്പെരുമ കൊണ്ടും പേരുകേട്ട അഗ്രഹാരമാണ് കല്പാത്തി. ആശങ്കകളും കടുത്ത നിയന്ത്രണങ്ങളും ഒഴിവായതോടെ ഉത്സവാഘോഷത്തിന്റെ തനിമയും ആവേശവും ആവോളം നുകരാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികളും നെല്ലറയിലെ ഉത്സവ പ്രേമികളും.

Tags: പാലക്കാട്festivalKalpathy Radholsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.