തിരുവനന്തപുരം : ഞായറാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷമെത്തും. തെക്കേ ഇന്ത്യന്‍ തീരത്ത് ഇന്ന് തുലാവര്‍ഷമെത്തുമെന്നും മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ തമിഴ്നാട്ടിലാണ് ആദ്യം മഴ കിട്ടി തുടങ്ങുക.
തുലാവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
കൂടാതെ തിങ്കളാഴ്ച തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാനും കാരണം ആയേക്കാം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: