മോസ്കോ: പാശ്ചാത്യരാജ്യങ്ങളെ കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും റഷ്യന്പ്രസിഡന്റ് വഌദിമിര്‍ പുടിന്. മോസ്കോയിലെ ഇന്റലക്ച്വല്‍ ഗ്രൂ പ്പ് വാല്‍ഡായി ഡിസ്കഷന് ക്ലബില്‍ നടത്തിയവാര്‍ഷിക പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുടിന് പുകഴ്ത്തിയത്.
ഭാവികാലം ഭാരതത്തിന്റേതാണെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വം ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പുടിന് പറഞ്ഞു. മോദിയുടെ സ്വതന്ത്ര വിദേശ നയം പ്രശംസനീയമാണ്. കറ തീര്‍ന്ന രാഷ്ട്ര സ്നേഹിയായ അദ്ദേഹം ഇന്ത്യയില്‍ ഏറെക്കാര്യങ്ങള്‍ ചെയ്തു.
ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്ക്കുന്നതില് ഇന്ത്യക്ക് അഭിമാനിക്കാം. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം സാമ്പത്തികമായും ധാര്‍മികമായും മികച്ചതാണെന്നും സമീപഭാവി ഇന്ത്യയുടേതാണെന്നും പുടിന് പറഞ്ഞു.ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുടിന് ചൂണ്ടിക്കാട്ടി.
ഇതര രാജ്യങ്ങളുമായുള്ളബന്ധങ്ങളിലൂടെയും വികസന, ജനക്ഷേമപ2തികളിലൂടെയും മോദി സര്‍ക്കാര്‍ ലോകത്തിന്റെയാകെ ആദരവ് നേടിയിട്ടുണ്ട്്. ഭാരതവുമായി റഷ്യയുടെ ബന്ധം സവിശേഷമാണ്.പരസ്പരം മനസ്സിലാക്കി, പതിറ്റാണ്ടുകളായി ഉലച്ചിലില്ലാതെ ആ ബന്ധം മുന്നോട്ടുപോകുന്നു. പ്രതിസന്ധികളില്‍ പരസ്പരം പിന്തുണച്ചും സഹായിച്ചും ഭാവിയിലും അതു തുടരുമെന്ന് എനിക്കുറപ്പുണ്ട്, പുടിന് തുടര്‍ന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കു മുന്നേറാന്‍ രാസവളങ്ങളുടെ വിതരണം വര്‍ധിപ്പിക്കണമെന്ന് മോദി റഷ്യയോട് ആവശ്യ െപ്പട്ടിരുന്നു. അതനുസരിച്ചു വളം കൈമാറലിന്റെ അളവ് 7.6 മടങ്ങു വര്‍ധിച്ചു. കാര്‍ഷിക വ്യാപാരം ഇരട്ടിയായി, റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
എട്ടു മാസത്തിലേറെയായി ഉക്രൈന് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് പുടിന്റെ പ്രസംഗം. വിദേശ നയരൂപീകരണത്തില്‍ ഇന്ത്യയ്ക്ക് വളരെയേറെ ചെയ്യാനുണ്ടെന്നും ആഗോള വിഷയങ്ങളില്‍ പ്രധാന പങ്കുവഹിക്കാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്. അതിന് ഉതകുന്ന വിദേശ നയമാണ് ഇന്ത്യ കൈയ്യാളുന്നതെന്നും പുടിന് പറഞ്ഞു.ആഗോള ആധിപത്യത്തിനായി വൃത്തികെട്ട കളികളാണ് അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. സ്വന്തം പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ ലോകത്ത് പുതിയ അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരും. പൊതു ലക്ഷ്യങ്ങളാല്‍ ഐക്യപ്പെടുന്ന ഒരു ലോകത്തിനു മാത്രമേ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ, റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: