തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഭാരതീയം പ്രതിഭ കലോത്സവ അവാര്‍ഡ് സന്ധ്യ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്ലേ സ്‌കൂള്‍ മുതല്‍ പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികളെ സൗജന്യമായി ദേശിയ നിലവാരമുള്ള കലോത്സവ വേദിയില്‍ മത്സരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ഭാരതീയം പ്രവര്‍ത്തകരുടെ ഉദ്യമം അനുമോദനാര്‍ഹമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കൗമാര പ്രതിഭകള്‍ ഒരു പരിമിതി കാരണവും പിന്നോട്ടുപോകരുത് എന്ന് ദൃഢനിശ്ചയമുള്ള ഒരു ഗവണ്‍മെന്റാണ് രാജ്യം ഭരിക്കുന്നതെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയും പ്രതിഭയുമാണ് ഇന്ത്യയുടെ വികസനയാത്രയുടെ പ്രധാന സ്തംഭങ്ങള്‍ എന്നും രാജ്യം വിവിധമേഖലകളില്‍ കൗമാര പ്രതിഭകളുടെ കുതിപ്പിന് സാക്ഷ്യംവഹിക്കുന്ന കാലമാണെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്വപ്നങ്ങളിലേക്ക് കുതിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കലോത്സവ സന്ധ്യയ്‌ക്ക് മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: