പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് എന്‍ഐഎ സംഘത്തിന്റെ പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം റൗഫിനെ പിടികൂടിയത്. എന്‍ഐഎ സംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. രാത്രി പന്ത്രണ്ടോടെയാണ് അറസ്റ്റ് ഉണ്ടായത്. ഒളിവിലായിരുന്ന റൗഫ് എത്തിയത് അറിഞ്ഞായിരുന്നു ഓപ്പറേഷന്. കേരള പോലീസ് തെരഞ്ഞിട്ടും കണ്ടെത്താനാകാത്ത റൗഫിനെ പിടികൂടാനുള്ള എന്‍ഐഎ ദൗത്യവും കേരള പോലീസ് അറിഞ്ഞില്ല. ഒളിവില്‍ പോയ റൗഫിനെ കുടുക്കാന്‍ പ്രത്യേക പദ്ധതി കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരുന്നു. തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളത്തിലെ എന്‍ഐഎ റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ജനറല്‍ സെക്രട്ടറി സത്താറിനെ എന്‍ഐഎ നേരത്തേ പിടികൂടിയിരുന്നു. കൊല്ലത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു സത്താറിന്റെ അറസ്റ്റ്. പിന്നാലെ റൗഫും കുടുങ്ങുന്നു.രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്ഷിച്ചതിലും റൗഫിന് പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. റൗഫ് പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അറസ്റ്റിലായ റൗഫിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. അവിടെയാകും വിശദ ചോദ്യം ചെയ്യല്‍.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ ചെയര്മാന് ഇ.അബൂബക്കര്‍ ഉള്‍പ്പെടെ എന്‍ഐഎ അറസ്റ്റ് ചെയ്ത 18 േപര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
നിരോധിത സംഘടനയായ പിഎഫ്ഐ നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫാണെന്നാണ് വിലയിരുത്തല്‍. ഒളിവിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവന്നത് റൗഫാണെന്ന വിവരവും എന്‍ഐഎ സംഘത്തിന് ലഭിച്ചിരുന്നു. റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് കൊച്ചിയില്‍ നിന്നുള്ള സംഘം രാത്രിയില്‍ പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും സമരപരിപാടികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നതും റൗഫായിരുന്നു എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: