കണ്ണൂര്‍: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) കണ്ണൂരില്‍ നിന്ന് യുഎഇയിലേക്കുള്ള ജിഐ ടാഗുചെയ്ത കൈപ്പാട് അരിയുടെയും അതിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെയും ആദ്യ ചരക്ക് ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.സംസ്ഥാനത്തെ 14 ജില്ലകളിലും കയറ്റുമതി പ്രോത്സാഹനത്തിനായി സംസ്ഥാന കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് എപിഇഡിഎ നടത്തുന്ന പരിപാടികളുടെ ഭാഗമാണിത് .
എപിഇഡിഎ ചെയര്മാന്.ഡോ. എം അംഗമുത്തു, ഡയറക്ടര്‍ ഡോ. തരുണ്‍ ബജാജ്,കേരള ഗവണ്മെന്റ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയ് , യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ , സെക്കന്‍ഡ് സെക്രട്ടറി രാജീവ് അറോറ എന്നിവര്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ഫെയര്‍ എക്സ്പോര്‍ട്സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉപ്പുരസം കൂടുതലുള്ള തീരദേശത്തു ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ ജൈവ ചുവന്ന അരിയാണ് കൈപ്പാട് അരി.
നവര, പാലക്കാടന്‍ മട്ട, പൊക്കാളി, വയനാടന്‍ ഗന്ധകശാല ജീരകശാല എന്നീ നെല്ലിനങ്ങള്‍ക്ക് പിന്നാലെ മലബാറിന്റെ സ്വന്തം കൈപ്പാട് അരിയും ഭൗമശാസ്ത്ര സൂചികയില്‍ അടുത്തയിടെ ഇടം നേടിയിരുന്നു അന്താരാഷ്ട്ര വിപണിയില്‍ അരിയ്ക്ക് സവിശേഷ സ്ഥാനം നേടിക്കൊടുക്കുന്നതാണ് ഈ പദവിലബ്ധി. ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്‍പനന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ളതാണ് കണ്ട്രോളര് ജനറല്‍ ഓഫ് പേറ്റന്റ്സിന്റെ ആഗോളാംഗീകാരമുള്ള ഈ പട്ടിക. മലബാറിലെ പരമ്പരാഗത കൃഷി രീതിയായ കൈപ്പാട് കൃഷിയിലൂടെയാണ് കൈപ്പാട് അരി ഉല്‍പാദിപ്പാക്കുന്നത്. കടലിനോടോ പുഴയോടോ ചേര്‍ന്നുള്ള ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന നെല്ലിനങ്ങള്‍ മാത്രമേ ഈ നിലങ്ങളില്‍ യോജിക്കൂ.
രാസവളപ്രയോഗമില്ലാതെ ജൈവരീതിയിലാണ് കൈപ്പാട് കൃഷി. നിലങ്ങളിലെ സൂഷ്മജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ കൃഷിയെ സ്വാധീനിക്കുന്നു. വര്‍ഷത്തില്‍ ഒറ്റത്തവണയുള്ള നെല്‍കൃഷി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. നവംബറില്‍ കൊയ്ത്ത്. ശേഷം മത്സ്യകൃഷി. ഏപ്രിലിലെ മത്സ്യക്കൊയ്ത്തിന് ശേഷം വീണ്ടും നെല്‍കൃഷി. ഇതാണ് കൈപ്പാട് രീതി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടര്‍ വരുന്ന കൈപ്പാട് നിലങ്ങളില്‍ പകുതിയിലേറെ ഇന്ന് ഉപയോഗശൂന്യമാണ്. ഭൂമിശാസ്ത്ര സൂചികയിലേക്ക് കയറുന്ന കൈപ്പാട് കൃഷി ഭാവിയില്‍ സമൃദ്ധമായ ഒരു കൊയ്ത്തുകാലം പ്രതീക്ഷിക്കുന്നു.
Agricultural and Processed Food Products Export Development Authority (APEDA) under Union Ministry of Commerce facilitated the flag off of the first consignment of GI Tagged Kaipad Rice and its value-added products from Kannur to UAE virtually. This is part of APEDA’s export promotion drives in 14 districts in Kerala in association with Department of Agriculture Development & Farmers welfare , Government of Kerala. Dr. M Angamuthu IAS, Chairman, APEDA . Tarun Bajaj, Director, APEDA , Dr. Ishita Roy IAS, Agriculture Production Commissioner, Govt of Kerala, Sunjay Sudhir IFS, Ambassador of India to UAE Rajeev Arora, Second Secretary participated in the flag off ceremony. Representatives from Kerala Agricultural University, Fair Exports India Pvt Limited and Malabar Kaipad Farmers Society also attended the event
Kaipad rice is naturally organic red rice produced in the saline prone coastal rice tract in Kozhikode, Kannur, and Kasargod districts
പ്രതികരിക്കാൻ ഇവിടെ എഴുതുക: