കൊല്ലം: എക്കണോമിക് സര്‍വെ നടത്തിയ പ്രതിഫല തുക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സിഎസ്സി വിഎല്‍ഇകള്‍ വന്‍പ്രക്ഷോഭത്തിലേക്ക്. ഇന്ത്യയില്‍ ഏഴാമത് എക്കണോമിക് സര്‍വ്വേ നടത്തിയ കേരളത്തിലെ സിഎസ്സി വിഎല്‍ഇകള്‍ക്ക് സര്‍വ്വേ നടത്തിയതിന്റെ പ്രതിഫലതുക ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്.
ഇതിനെതിരെ സിഎസ്സി വിഎല്‍ഇകളെ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിക്കുന്ന കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്റുകളുടെ ജില്ലാ ഓഫീസുകളുടെയും മുന്നില്‍ ഭാരതിയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് ധര്‍ണ സംഘടിപ്പിക്കുന്നു. കൊല്ലം ജില്ല സ്റ്റാറ്റിറ്റിക്സ് ഓഫീസിനുമുന്നില്‍ നടക്കുന്ന ധര്‍ണ ബിഎംഎസ് ജില്ല പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ കോണ്സര്വീസ് സെന്റര്‍ സംസ്ഥാന സെക്രട്ടറി എസ്. അനൂപ് മുഖ്യപ്രഭാഷണം നടത്തും.
സര്‍വ്വേ നടത്തിയ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ സഹായങ്ങള്‍ നല്‍കിയില്ല. മാത്രമല്ല സര്‍വെ നടത്തുന്നവര്‍ക്കെതിരെ ചില സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും സര്‍വ്വേ തടസപ്പെടുത്തുന്നതരത്തിലുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ചാണ് സിഎസ്സി വിഎല്‍ഇകള്‍ സര്‍വ്വേ നടത്തിയത്.
ഇതില്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. സര്വെയ്ക്കുവേണ്ടി ഓരോ സിഎസ്സി വിഎല്ഇകളും 5 മുതല്‍ 15 എന്യൂമറേറ്റേഴ്സിനെ നിയോഗിച്ചതാണ്. ഇവര്‍ക്ക് കൊടുക്കേണ്ട കമ്മിഷന് ബാധ്യത സിഎസ്സി വിഎല്ഇകളാണ് നല്‍കിയത്. അതിനാല്‍ എത്രയും പെട്ടെന്ന് സിഎസ്സി വിഎല്‍ഇകള്‍ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും നല്‍കണമെന്നാണ് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്സ് സംഘ് ഉന്നയിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: