സിഡ്നി: പാക്കിസ്ഥാനെതിരായ ആവേശോജ്വല ജയത്തിനു പിന്നാലെ ട്വന്റി ട്വിന്റി ലോകകപ്പിലെ രണ്ടാംമത്സരത്തിലും ഇന്ത്യക്ക് മിന്നുന്ന ജയം. ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെടുത്തി.
ടാസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 179. രണ്ടു കളികളില്‍നിന്ന് നാലു പോയിന്റുമായി ഇന്ത്യ രണ്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കിടുകയായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 15 പന്തില്‍ ഒരു സിക്സറും ഫോറും സഹിതം 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് അവരുടെ ടോപ് സ്കോറര്‍. പ്രിംഗിളിനു പുറമെ നെതര്‍ലന്‍ഡ്സ് നിരയല്‍ രണ്ടക്കം കണ്ടത് അഞ്ചു പേരാണ്ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ 9 റണ്‍സ് വഴങ്ങിയും അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങിയും രവിചന്ദ്രന്‍ അശ്വിന് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും അര്‍ഷ്ദീപ് സിങ് മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഐസിസി റാങ്കിങ്ങിലെ മൂന്നാമന് സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധസെഞ്ചറികളുമായി ഒരുമിച്ചു തിളങ്ങിയതോടെയാണ് നെതര്‍ലന്‍ഡ്സിനു മുന്നില്‍ ഇന്ത്യ 180 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: