പത്തനംതിട്ട: ശബരിമലവിരുദ്ധനിലപാടില് നിന്ന് പിണറായി സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ലെന്ന് തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമാകും എന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. പമ്പയിലും നിലയ്ക്കലിലും ഇടത്താവളങ്ങളിലും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്ത് ശബരിമലയെ ഇല്ലാതാക്കാന്‍ നേരത്തെ പിണറായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ശബരിമലതീര്ത്ഥാടകരെ പ്രഖ്യാപിതശത്രുക്കളായാണ് പിണറായിസര്‍ക്കാര്‍ കാണുന്നത്. അവരെ മനുഷ്യരായിപോലും പരിഗണിക്കുന്നില്ല. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന ദേവസ്വം മന്ത്രിയുടേയും പ്രസിഡന്റിന്റെയും അവകാശവാദം പച്ചക്കള്ളമാണ്. തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ സന്നിധാനത്തോ പമ്പയിലോ ഇടത്താവളമായ നിലയ്ക്കലിലോ ഒരുസംവിധാനവും ഇല്ല. മുന്നൊരുക്കമെന്ന പേരില്‍ ഇപ്പോള്‍ നടന്നുവരുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.
മാപ്പര്‍ഹിക്കാത്ത ഗുരുതരമായ അനാസ്ഥയും അവഗണനയുമാണ് ശബരിമലയോടും തീര്‍ത്ഥാടകരോടും സംസ്ഥാനസര്‍ക്കാര്‍ കാണിക്കുന്നത്. എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടക്കുന്നു എന്ന് അവകാശപ്പെട്ട വകുപ്പുമന്ത്രിയേയും ദേവസ്വം പ്രസിഡന്റിനെയും ഒരു സംവാദത്തിന് ബിജെപി ക്ഷണിക്കുന്നു. ശബരിമലറോഡുകളില് ഭാഗികമായി കുണ്ടും കുഴിയും നികത്തിയതാണ് ഗതാഗതസൗകര്യത്തിന്റെ മുന്നൊരുക്കം. തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴേക്കും ഈ കുഴികളെല്ലാം പഴയതു പോലെയാകും. അതുവഴി ഗതാഗതം പൂര്‍ണമായി സ്തംഭിക്കാനാണ് സാധ്യതയെന്ന് കൃഷ്ണദാസ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പതിനാലരക്കൊടിരൂപ ചെലവിട്ട് പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗതകാനനപാത കരിങ്കല്ലു വിരിക്കണം. അതിന്റെ പകുതിപണിപോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇരുപത് ദിവസംകൊണ്ട് പണിപൂര്ത്തിയാകില്ല. ശബരിമലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടികളുടെ ഫണ്ട് കീശയിലാക്കാനാണ് ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മേഖലാപ്രസിഡന്റ് കെ. സോമന്, ജില്ലാപ്രസിഡന്റ് അഡ്വ.വി.എ. സൂരജ്, ജനറല്‍സെക്രട്ടറി പ്രദീപ് അയിരൂര്‍, കര്‍ഷകമോര്‍ച്ചാ ജില്ലാപ്രസിഡന്റ് ശ്യാം തട്ടയില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: