ആലപ്പുഴ: ശബരിമല വിവാദക്കാലത്ത് മലകയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി മാതാവ്. രഹ്ന ഫാത്തിമയും ഭര്‍ത്താവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രഹ്ന ഫാത്തിമയുടെ പീഡനം സഹിക്കവയ്യാതെ ബന്ധുവീട്ടിലേക്ക് മാറിയെന്നും എന്നാല്‍ ഭീഷണി അവിടെയും തുടരുകയാണെന്നും മാതാവ് പ്യാരി പരാതിയില്‍ പറയുന്നു.
നേരത്തെ രഹ്ന ഫാത്തിമയുടെ എറണാകുളത്തെ ഫ്ളാറ്റിലാണ് താമസിച്ചതെന്നും എന്നാല്‍ രഹ്നയും മുന്‍ ജീവിത പങ്കാളി മനോജ് കെ. ശ്രീധറും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരുന്നെന്നും പ്യാരിയുടെ പരാതിയില്‍ പറയുന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ അവിടെ നിന്നും താമസം മാറ്റി. ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യം വന്നു.
ഇപ്പോള്‍ ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി ആലപ്പുഴയിലെ ബന്ധുവീട്ടിലാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ഫോണിലൂടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു.
രഹ്ന ഫാത്തിമക്കൊപ്പം താമസിക്കാന്‍ താല്പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന ബന്ധുക്കലെ രഹ്ന ശല്യപ്പെടുത്താതിരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് രഹ്നയെ താക്കീത് ചെയ്തിരിക്കുകയാണ്.
ശബരിമല വിവാദകാലത്ത് അയ്യപ്പവേഷത്തില്‍ പ്രകോപനപരമായ ഫോട്ടോ പോസ്റ്റ് ചെയ്തും രഹ്ന ഫാത്തിമ വിവാദം സൃഷ്ടിച്ചിരുന്നു. മറ്റൊരു ശബരിമല തീര്‍ത്ഥാടന ആരംഭകാലത്ത് തന്നെ വിധിവൈപരീത്യം പോലെയാണ് പുതിയ വിവാദത്തില്‍ രഹ്നഫാത്തിമ കുടുങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: