കൊച്ചി :മലദ്വാരത്തിലും ശരീരത്തിന്റെ പലഭാഗത്തും ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തെല്ലാം പഴഞ്ചനായി. കാരണം കസ്റ്റംസ് സ്കാനിംഗില്‍ എളുപ്പം പിടിക്കപ്പെടുമെന്നതിനാലാണ് ഇത്. ഇതോടെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പുതിയ വഴികള്‍ പരീക്ഷിക്കുകയാണ്.
സ്വര്‍ണ്ണം പൊടിച്ച് ദ്രവരൂപത്തിലാക്കി അതില്‍ മുക്കിയെടുക്കുന്ന തോര്‍ത്താണ് പലരും ഇപ്പോള്‍ കടത്തുന്നത്. ഒപ്പം സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിക്കുന്നതും പതിവാണ്. പൊടിച്ച് പാല്‍പ്പൊടിയില്‍ കലര്‍ത്തി കൊണ്ടുവരുന്ന കേസുകളും കൂടുതലാണ്. ഇങ്ങിനെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ചിലരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെങ്കിലും നിരവധി പേര്‍ പുതിയ രീതികളിലൂടെ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചതായി പറയുന്നു.
കണ്ണൂരില്‍ സ്വര്‍ണ്ണതോര്‍ത്തും സ്വര്‍ണ്ണം തേച്ചുപിടിപ്പിച്ച അടിവസ്ത്രങ്ങളും അടക്കം 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഏകദേശം ഒരു കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. മുഴുപ്പിലങ്ങാട് സ്വദേശി നജീബില്‍ നിന്നാണ് നാല് സ്വര്‍ണ്ണത്തോര്‍ത്തുകള്‍ പിടിച്ചത്. രാസലായനിയില്‍ സ്വര്‍ണ്ണം ചേര്‍ത്ത് തോര്‍ത്തില്‍ മുക്കിയാണ് നജീബ് കൊണ്ടുവരാന്‍ ശ്രമിച്ചത്. നെടുമ്പാശേരിയില്‍ വന്നിറങ്ങിയ തൃശൂര്‍സ്വദേശി ഫഹദില്‍ നിന്നും ഇത്തരം സ്വര്‍ണ്ണ നിറത്തിലുള്ള ബാത്ത് ടവലുകള്‍ പിടിച്ചിരുന്നു.
അടിവസ്ത്രത്തില്‍ സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചതും ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ആകെ 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സാധാരണ പരിശോധനകളുടെ കണ്ണുവെട്ടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
കര്‍ണ്ണാടക ഭട്കലില്‍ നിന്നുള്ള മുഹമ്മദ് നിഷാനില്‍ നിന്നും പാല്‍പ്പൊടിയിലും കോഫി ക്രീം പൗഡറിലും ഓറഞ്ച് ടാങ് പൗഡറിലും പൊടിരൂപത്തില്‍ കലര്‍ത്തിയ സ്വര്‍ണമാണ് പിടിച്ചത്. ഏകദേശം 11 ലക്ഷം രൂപയുടെ സ്വര്‍ണ്മം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: