തിരുവനന്തപുരം : കേരളം നിര്‍മിച്ച നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കുന്നത്. ഗവര്‍ണര്‍ക്ക് കീഴടങ്ങില്ല. നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ധനമന്ത്രിയെ പിന്‍വലിക്കണമെന്ന ഗവര്‍ണര്‍ കത്ത് നല്‍കിയതില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ നോക്കുന്നത് ആര്‍എസ്എസ്- ബിജെപി പ്രീതിയാണ്. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ നോക്കുന്നത്. ഇതില്‍ ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല. ഗവര്‍ണര്‍ ഫാസിസ്റ്റ് രീതിയില്‍ നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമങ്ങളെ ജനം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നതിനെ ഗൗരവമായി പരിശോധിക്കണം.
ഗവര്‍ണറെ ചാന്‍സിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. കേരളത്തിലെ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ ഇരിക്കുന്നത്. ഗവര്‍ണര്‍ക്ക് കീഴടങ്ങില്ല. യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇല്ല. നിയമപരമായി ഇതിനെ നേരിടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേമയം മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് മറ്റൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഉന്നത ഭരണ പദവിയില്‍ ഇരിക്കുന്നവരാണ്. ഇരുവരും തമ്മില്‍ നടത്തിയ കത്തിടപാടില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: