ഷിംല : വ്യാജ രേഖകളുമായി ഒരു ചൈനീസ് വനിത കൂടി പോലീസ് പിടിയില്‍. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസ്സുകള്‍ എടുത്തിരുന്നതാണ് യുവതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായത്. ഇവരില്‍ നിന്നും പണവും കണ്ടെടുത്തിട്ടുണ്ട്. ബുദ്ധമത വിശ്വാസിയാണ് ഇവരെന്നും അതിനായാണ് ഇന്ത്യയില്‍ എത്തിയതെന്നുമാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകളും ഇവര്‍ എടുത്തിരുന്നു. നേപ്പാള്‍ പൗര എന്ന നിലയിലാണ്ഇവര് ഹിമാചലില്‍ താമസിച്ചിരുന്നത്, ഇവരെ ചോദ്യം ചെയ്തു വരികയാണ്. നേരത്തെ ദല്‍ഹിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തില്‍ രണ്ട് വര്‍ഷമായി ദല്‍ഹിയില്‍ കഴിയുന്നതിനിടെയാണ് യുവതി പിടിയിലായത്.
2019 ല്‍ ചൈനീസ് പാസ്പോര്ട്ടില് ഇന്ത്യയില്‍ എത്തി മടങ്ങിയ ഇവര്‍, പിന്നീട് 2020 ല്‍ നേപ്പാള്‍ പൗരയെന്ന വ്യാജ പാസ്പോര്‍ട്ടിലാണ് ബീഹാറിലൂടെ ദല്‍ഹിക്ക് എത്തുന്നത്. ഇവര്‍ക്ക് ഒപ്പം എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് സെപഷ്യല്‍ സെല്‍ തുടരുന്നത്. ചോദ്യം ചെയ്യലില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: