ശ്രീനഗര്‍ : ജമ്മുകശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തായി സുരക്ഷാ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കുപ്വാര കര്‍ണാ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയും സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും ഉള്‍പ്പടെയുള്ള അത്യാധുനിക മാരകായുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് ഇനിയും ഭീകരരുടെ സാന്നിധ്യം ഉള്ളതായി സംശയമുണ്ട്. സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: