തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്നെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് സ്വപ്ന സുരേഷ്. സ്വപ്നക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങള്‍ അടക്കം ഫേസ്ബുക്കിലൂടെ സ്വപ്ന പുറത്തുവിട്ടു. വസതിയില്‍ മദ്യപാന സദസിന്റേതെന്ന് കരുതുന്ന ചിത്രങ്ങളുമുണ്ട്. ഒപ്പം, റെമി മാര്ട്ടിന് മദ്യത്തിന്റെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.
ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയും പി ശ്രീരാമകൃഷ്ണന്റെ എപ്ബി പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലും മാത്രമാണ്. ഇത് അദ്ദേഹത്തെ എല്ലാം ഓര്‍മ്മിപ്പിക്കുന്നില്ലെങ്കില്‍, എനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു, അതിനാല്‍ ബാക്കി തെളിവുകള്‍ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയുമെന്നും സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തേ, തനിക്കെതിരേ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്കി മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രംഗത്തെത്തിയരുന്നു. ഭാര്യയും, മക്കളും, അമ്മയും ചേര്‍ന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാന്‍ മാത്രം സംസ്ക്കാര ശൂന്യനല്ല താനെന്ന് ശ്രീരാമകൃഷ്ണന്.
ഞാന്‍ ആര്‍ക്കും അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുമില്ല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: