കൊച്ചി: കൊച്ചിയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു കൊലപാതകം. കടവന്ത്ര ഗിരിനഗറിലെ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കവറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞതാണെന്ന് സംശയിക്കുന്നു.
മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളാണ് ഇവിടെ താമസിച്ചിരുന്നതെന്ന് അയൽക്കാർ പറഞ്ഞു. ഇതിൽ ഭര്‍ത്താവിനെ കാണാനില്ല. ഇയാൾക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ നിരവധി കൊലപാതകങ്ങളാണ് അരങ്ങേറിയത്. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനം ഭീതിയിലാണ് കഴിയുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നതാണ് ഇതിന് മുന്‍പത്തെ സംഭവം. സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: